Viral Incident | 4 കോടിയുടെ ഫെറാരി കുട്ടികളുടെ കളിപ്പാട്ടമായി! വൈറൽ വീഡിയോ
● ഈ വീഡിയോയ്ക്ക് നെറ്റിസൻസിൽ നിന്ന് വലിയ വിമർശനങ്ങൾ ഉയർന്നു.
● അത് പൂർണമായും മണ്ടത്തരവും നാണക്കേടും ആണ്', എന്നാണ് ഒരു ഉപയോക്താവ് കമന്റ് ചെയ്തത്.
● സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിൽ കുട്ടികൾ മഞ്ഞനിറത്തിലുള്ള ഫെറാരി കാർ പെയിന്റിങുകളും മറ്റും കൊണ്ട് നീല നിറമാക്കുന്നത് കാണാം.
ദുബൈ: (KVARTHA) ഒരു കുട്ടിയുടെ ജന്മദിനാഘോഷത്തിന്റെ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അഞ്ചുലക്ഷം ഡോളർ വിലവരുന്ന ഫെറാരി കാർ കുട്ടികൾ കളിക്കപ്പാട്ടമായി മാറ്റുകയായിരുന്നു. ഇത് വലിയ വിമർശനങ്ങൾക്കും കാരണമായിട്ടുണ്ട്.
സോഷ്യൽ മീഡിയയിൽ പ്രചരിച്ച വീഡിയോയിൽ കുട്ടികൾ മഞ്ഞനിറത്തിലുള്ള ഫെറാരി കാർ പെയിന്റിങുകളും മറ്റും കൊണ്ട് നീല നിറമാക്കുന്നത് കാണാം. ഈ സംഭവം ദുബൈയിൽ മാത്രമേ സംഭവിക്കൂ എന്ന് പറഞ്ഞുകൊണ്ട് ദുബൈ എലവേറ്റഡ് എന്ന ഇൻസ്റ്റാഗ്രാം ഉപയോക്താവ് ഈ വീഡിയോ പങ്കുവെച്ചു.
ഈ വീഡിയോയ്ക്ക് നെറ്റിസൻസിൽ നിന്ന് വലിയ വിമർശനങ്ങൾ ഉയർന്നു. 'കുട്ടികളെ ഒരു നല്ല കാർ നശിപ്പിക്കാൻ പഠിപ്പിക്കുന്നത് കലയോ പാർട്ടി വിനോദമോ അല്ല. അത് പൂർണമായും മണ്ടത്തരവും നാണക്കേടും ആണ്', എന്നാണ് ഒരു ഉപയോക്താവ് കമന്റ് ചെയ്തത്.
കുട്ടികൾക്ക് ജീവിതത്തിന്റെ ശരിയായ മൂല്യങ്ങൾ പഠിപ്പിക്കണമെന്നായിരുന്നു മറ്റൊരു ഉപയോക്താവിന്റെ അഭിപ്രായം. 'ചില കുട്ടികൾ യുദ്ധങ്ങളാൽ സൃഷ്ടിക്കപ്പെടുന്ന പ്രശ്നങ്ങളിൽ നിന്ന് ദൈനംദിനം കഷ്ടപ്പെടുന്നു, എന്നിട്ടും ആളുകൾക്ക് ഇപ്പോഴും വിനയവും സഹാനുഭൂതിയും നിലനിർത്താനും കുട്ടികൾക്ക് വിനയം ഏറ്റവും വലിയ വിദ്യയാണെന്ന് പഠിപ്പിക്കാനും കഴിയുന്നില്ല', ഒരാൾ കുറിച്ചു.
#Ferrari, #ViralVideo, #Dubai, #LuxuryCar, #SocialMedia, #Controversy