Earthquake | സഊദി അറേബ്യയിലെ തബൂകില്‍ നേരിയ ഭൂചലനം; നാശനഷ്ടങ്ങള്‍ റിപോര്‍ട് ചെയ്തിട്ടില്ല
Oct 18, 2022, 11:52 IST
ADVERTISEMENT
റിയാദ്: (www.kvartha.com) സഊദി അറേബ്യയിലെ തബൂകില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. വടക്ക് പടിഞ്ഞാറന്‍ തബൂക് മേഖലയില്‍ ഞായറാഴ്ച വൈകുന്നേരമാണ് ഭൂചലനം ഉണ്ടായത്.
തബൂക് മേഖലയ്ക്ക് 48 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് മാറി 19. 37 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് സഊദി ജിയോളജികല്‍ സര്‍വേ (എസ്ജിഎസ്) അറിയിച്ചു. റിക്ടര്‍ സ്‌കെയിലില്‍ 3.38 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് വാര്‍ത്താ ഏജന്‍സി റിപോര്‍ട് ചെയ്തു.
നാശനഷ്ടങ്ങളൊന്നും റിപോര്‍ട് ചെയ്തിട്ടില്ല. ഞായറാഴ്ച രാത്രി 10:46 ന് രേഖപ്പെടുത്തിയ ഭൂചലനം ദുര്‍ബലമാണെന്നും അപകടകരമല്ലെന്നും എസ്ജിഎസ് വക്താവ് താരിഖ് അബ അല്‍-ഖൈല്‍ പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഉറപ്പുനല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.


