ഷോപ്പിംഗിനിടെ ഭര്‍തൃമതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; പിന്നില്‍ 17 കാരി ഉള്‍പെട്ട സംഘം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

റിയാദ്: (www.kvartha.com 02/02/2015) ഭര്‍ത്താവിനൊപ്പം ഷോപ്പിംഗിനിറങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. സൗദിയിലെ ജുബൈലില്‍ കഴിഞ്ഞദിവസമാണ് സംഭവം .

ഭര്‍ത്താവ് ഷോപ്പിംഗിനായി കടയില്‍ കയറാന്‍ തുടങ്ങിയപ്പോഴാണ് മൂന്ന് ചെറുപ്പക്കാരുള്‍പ്പെട്ട സംഘം യുവതിയെ വലിച്ചിഴച്ച് കാറില്‍ കൊണ്ടുപോകാന്‍ ശ്രമിച്ചത്. സംഘത്തില്‍ 17 കാരിയുമുണ്ടായിരുന്നു. കാറിലേക്ക് വളിച്ചിഴക്കുന്നതിനിടെ യുവതിയുടെ നിലവിളികേട്ട് ഓടിയെത്തിയ മറ്റ് യാത്രക്കാര്‍ കിഡ്‌നാപ്പിംഗ് സംഘത്തിന്റെ കയ്യില്‍ നിന്നും രക്ഷപ്പെടുത്തുകയായിരുന്നു.

എന്നാല്‍ സംഘത്തെ പിടിച്ചുവെക്കാന്‍ യാത്രക്കാര്‍ക്ക് കഴിഞ്ഞില്ല. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് സൗദി പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കിഡ്‌നാപ്പിംഗ് സംഘത്തെ പിടികൂടാന്‍ കഴിഞ്ഞു.

പിടികൂടുമ്പോള്‍ സംഘത്തോടൊപ്പം 17 കാരിയായ പെണ്‍കുട്ടിയും ഉണ്ടായിരുന്നു. എന്നാല്‍
ഷോപ്പിംഗിനിടെ ഭര്‍തൃമതിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം; പിന്നില്‍ 17 കാരി ഉള്‍പെട്ട സംഘം
സംഘം ഈ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോന്നതാണോ അതോ ഇവരും സംഘത്തില്‍ ഉള്‍പെട്ടതാണോ എന്ന കാര്യത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇതേ സ്‌റ്റേഷനില്‍ തന്നെ 17 കാരിയായ മകളെ കാണാനില്ലെന്ന് കാണിച്ച് മാതാപിതാക്കള്‍ പരാതി നല്‍കിയിരുന്നു. ആ കുട്ടി തന്നെയാണ് ഇതെന്ന കാര്യത്തിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. ഏതായാലും കിഡ്‌നാപ്പിംഗ് സംഘത്തില്‍ നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് യുവതിയും ഭര്‍ത്താവും.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
എരിയാല്‍ ബാഡ്മിന്റണ്‍ ലീഗ് ഷട്ടില്‍ ടൂര്‍ണമെന്റ് 3,4,5 തീയതികളില്‍
Keywords:  3 men, girl try to abduct married woman in Saudi, Car, Passengers, Husband, Police, Complaint, Missing, Parents, Gulf.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script