ദുബൈയില്‍ കാര്‍ അടുക്കളയിലേക്ക് പാഞ്ഞുകയറി മൂന്നു മരണം

 


ADVERTISEMENT

ദുബൈ: ദുബൈയില്‍ കാര്‍ അടുക്കളയിലേക്ക് പാഞ്ഞുകയറി മൂന്നു പേര്‍ മരിച്ചു. അല്‍ ബര്‍ഷയിലെ ഹോട്ടലിന്റെ റെസ്‌റ്റോറണ്ടിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. രണ്ട് ഹോട്ടല്‍ ജീവനക്കാരനും ഒരു വഴിയാത്രക്കാരനുമാണ് കൊല്ലപ്പെട്ടത്. പുലര്‍ച്ചെ 3.30 ഓടെയാണ് അപകടമുണ്ടായത്.

എന്നാല്‍ കാര്‍ ഓടിച്ചിരുന്നയാള്‍ക്ക് പരിക്കേറ്റിട്ടില്ല. അതേ സമയം കാറിലുണ്ടായിരുന്ന ബ്രസീലിയന്‍ വംശജയായ യുവതിക്ക് ചെറിയ തോതില്‍ പരിക്കേറ്റു. ഡ്രൈവറടക്കം ബാക്കിയുള്ള യാത്രക്കാരെല്ലാം അംഗോളയില്‍ നിന്നുള്ളവരാണെന്ന് തെളിഞ്ഞിട്ടുണ്ട്. മരിച്ച മൂന്നു പേരും ഏഷ്യന്‍ വംശജരാണ്. മദ്യപിച്ച് വാഹനമോടിച്ചതാണ് അപകടത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം.
ദുബൈയില്‍ കാര്‍ അടുക്കളയിലേക്ക് പാഞ്ഞുകയറി മൂന്നു മരണം
കാര്‍ അസാധാരണമായ വേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിനുശേഷം മാത്രമേ കൃത്യമായ നിഗമനത്തിലെത്താന്‍ സാധിക്കൂവെന്ന് പോലിസ് അറിയിച്ചു.

Keywords: 3 killed, Al Barsha, Car rams, Restaurant, Dubai, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Webdesk Vi
Webdesk Vi

154168 Articles

Tags

Share this story

wellfitindia