27,700 ഇന്ത്യന്‍ ഹജ്ജ് തീര്‍ഥാടകര്‍ മക്കയിലെത്തി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

27,700 ഇന്ത്യന്‍ ഹജ്ജ് തീര്‍ഥാടകര്‍ മക്കയിലെത്തി
ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിനായി ഇന്ത്യയില്‍ നിന്ന് 27,700 തീര്‍ഥാടകര്‍ മക്കയിലെത്തി. കേന്ദ്ര ഹജ്ജ് കമ്മിറ്റി വഴിയാണ് ഇവരെത്തിയത്. ഇതിനായി 98 വിമാനങ്ങള്‍ സര്‍വീസ് നടത്തി. ഹജ്ജിനെത്തിയ മൂന്നു പേര്‍ മരിച്ചു. രണ്ടു പേര്‍ ഹജ്ജ് കമ്മിറ്റി വഴിയും ഒരാള്‍ സ്വകാര്യ ടൂര്‍ ഗ്രൂപ്പു വഴിയും എത്തിയവരാണ്.

ബംഗാള്‍ സ്വദേശി സഹീറുദ്ദീന്‍, ഉത്തര്‍പ്രദേശ് സ്വദേശി നസറുദ്ദീന്‍, മലയാളി അബ്ദുള്‍ റഹ്മാന്‍ മാട്ടുമ്മേല്‍ എന്നിവരാണു മരിച്ചതെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചു.

ഡല്‍ഹി (4,132), ഗയ (2,213), ഗുവാഹത്തി (1385), കൊല്‍ക്കത്ത (7,534), ലക്‌നൗ (4,777), റാഞ്ചി (2,762), ശ്രീനഗര്‍ (2,800), വാരണാസി (1,491) എന്നിവിടങ്ങളില്‍ നിന്നുളള ഹാജിമാരാണു മക്കയിലെത്തിയത്.

keywords: Gulf, India, Indians, Hajj-2012, Mecca, Saudi Arabia, Pilgrims, 
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script