യു എ ഇയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് 24-കാരനായ മലയാളി യുവാവിന് ദാരുണാന്ത്യം: അവസാനരാത്രിയും പാട്ടുപാടിയും ഭക്ഷണം പാകം ചെയ്തും അവന്‍ മനോഹരമാക്കി; മരണത്തിന്റെ ഞെട്ടലില്‍നിന്നും മുക്തമാവാതെ സുഹൃത്തുക്കള്‍
Nov 26, 2019, 13:27 IST
ADVERTISEMENT
ദുബൈ: (www.kvartha.com 26.11.2019) ദുബൈയിലെ അല്‍ ഖുസൈസിലെ താമസസ്ഥലത്ത് 24 കാരനായ ഇന്ത്യന്‍ പ്രവാസി ഹൃദയാഘാതത്തെ തുടര്‍ന്ന് നിര്യാതനായി. തൃശ്ശൂര്‍ സ്വദേശിയായ സന്ധിജ് അത്രപ്പുള്ളി സന്തോഷ്‌കുമാര്‍ ആണ് മരിച്ചത്. രാവിലെ വായില്‍ നുരയുമായി കണ്ടെത്തിയ സന്ധിജിനെ ആശുപത്രിയിക്ക് കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്.
ഖുസൈസിലെ അല്‍ ഖയം ബേക്കറിയില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയായിരുന്നു.റൂംമേറ്റ്‌സ് അതിരാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ സന്ദീജിന് വേദനയും വായില്‍ നിന്ന് നുരയും ശ്വാസതടസവും അനുഭവപ്പെടുന്നതായി കണ്ടെത്തി. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാമധ്യേ മരിച്ചു.
മുറിയിലെ എല്ലാവര്‍ക്കും ഭക്ഷണം പാകം ചെയ്ത് തന്നിരുന്നു. അത്താഴത്തിന് ശേഷം പാട്ടും പാടി. നല്ലൊരു രാത്രിയായിരുന്നു അതെന്ന് നൌഫല്‍ ഓര്‍ക്കുന്നു. ശനിയാഴ്ച രാത്രി സന്ദീജിന്റെ മുറിയില്‍ നിന്ന് പുറത്തുപോകുമ്പോള്‍ അയാള്‍ ആരോഗ്യവനയിരുന്നുവെന്ന് സുഹൃത്ത് നൌഫല്‍ പറഞ്ഞു.
സന്ദീജിന്റെ മുഖത്ത് എപ്പോഴും പുഞ്ചിരിയുണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. അവന്‍ ഏതെങ്കിലും തരത്തിലുള്ള സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് തങ്ങള്‍ കരുതുന്നില്ല. അദ്ദേഹം പുകവലിക്കുകയോ കുടിക്കുകയോ ചെയ്തിരുന്നില്ല. ഫുട്‌ബോള്‍ കളിക്കുകയും ശാരീരിക ക്ഷമതയുള്ളയാളുമായിരുന്നുവെന്നും സുഹൃത്തുക്കള്‍ പറയുന്നു.
ചെറുപ്പത്തില്‍ത്തന്നെ പിതാവ് മരിച്ചതിനാല്‍ കുടുംബത്തെ സഹായിക്കാനായാണ് സന്ദീജ് ഗള്‍ഫിലെത്തിയത്. അമ്മ രമാദേവി സഹോദരന്‍ ശ്രാവന്ദ്.
ഹൃദയാഘാതമാണ് മരണകാരണമെന്ന് ഡോക്ട്കര്‍മാര്‍ സ്ഥിതീകരിച്ചു. പോലീസ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി തിങ്കളാഴ്ചയോടെ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകാന്‍ കഴിയുമെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ നസീര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Gulf, News, Dubai, Attack, Indian, Thrissur, Death, hospital, 24 Year Old Expat Dies Suddenly Of Heart Attack In Dubai

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.