Dubai Duty Free | ദുബൈ ഡ്യൂടി ഫ്രീ നറുക്കെടുപ്പുകളില്‍ ഇന്‍ഡ്യക്കാരന്‍ ഉള്‍പെടെ 2 പ്രവാസികള്‍ക്ക് 10 ലക്ഷം ഡോളര്‍ വീതം സമ്മാനം

 


ദുബൈ: (www.kvartha.com) ബുധനാഴ്ച നടന്ന ദുബൈ ഡ്യൂടി ഫ്രീ നറുക്കെടുപ്പുകളില്‍ ഒരു ഇന്‍ഡ്യക്കാരന്‍ ഉള്‍പെടെ രണ്ട് പ്രവാസികള്‍ക്ക് 10 ലക്ഷം ഡോളര്‍ വീതം (7.9 കോടിയിലധികം ഇന്‍ഡ്യന്‍ രൂപ) സമ്മാനം. കഴിഞ്ഞ 20 വര്‍ഷമായി ദുബൈ ഡ്യൂടി ഫ്രീ മിലേനിയം മില്യനയര്‍ നറുക്കെടുപ്പില്‍ പങ്കെടുക്കുന്ന റെഹ്ബത് ഡാനിയലാണ് ഭാഗ്യവാനായ ആ ഇന്‍ഡ്യക്കാരന്‍.

Dubai Duty Free | ദുബൈ ഡ്യൂടി ഫ്രീ നറുക്കെടുപ്പുകളില്‍ ഇന്‍ഡ്യക്കാരന്‍ ഉള്‍പെടെ 2 പ്രവാസികള്‍ക്ക് 10 ലക്ഷം ഡോളര്‍ വീതം സമ്മാനം

ദുബൈയില്‍ ബുക് ഷോപ് നടത്തുന്ന 63കാരനായ ഡാനിയലിന് 1002 എന്ന നമ്പറിലുള്ള ടികറ്റിലൂടെയാണ് സമ്മാനം ലഭിച്ചത്. കാലങ്ങളായി താന്‍ കാത്തിരിക്കുകയായിരുന്ന നിമിഷമായിരുന്നു ഇതെന്ന് പ്രതികരിച്ച ഡാനിയല്‍ ദുബൈ ഡ്യൂടി ഫ്രീക് നന്ദി അറിയിച്ചു.

സിറിയന്‍ പൗരനായ മുഹമ്മദ് കരാമനാണ് പത്ത് ലക്ഷം ഡോളര്‍ സമ്മാനം നേടിയ മറ്റൊരാള്‍. മിലേനിയം മില്യനയര്‍ നറുക്കെടുപ്പിന്റെ 395-ാം സീരിസില്‍ 4789 നമ്പര്‍ ടികറ്റിലൂടെയാണ് അദ്ദേഹത്തിന് സമ്മാനം ലഭിച്ചത്. 40കാരനായ മുഹമ്മദ് സഊദി അറേബ്യയിലെ റിയാദിലാണ് താമസിക്കുന്നത്.

ബുധനാഴ്ച നടന്ന ഫൈനസ്റ്റ് സര്‍പ്രൈസ് ലക്ഷ്വറി കാര്‍ നറുക്കെടുപ്പിന്റെ 1810 സീരിസില്‍ യുഎഇ പൗരനായ റാശിദ് അല്‍ ശെമി മെര്‍സിഡസ് ബെന്‍സിന്റെ AMG GT 43 കാര്‍ സ്വന്തമാക്കി. ഫൈനസ്റ്റ് സര്‍പ്രൈസ് സീരിസ് 505 നറുക്കെടുപ്പില്‍ ഇന്‍ഡ്യക്കാരനായ സഞ്ജീവ് ശര്‍മയാണ് വിജയിയായത്.

ദുബൈയില്‍ താമസിക്കുന്ന ഈ 41കാരന് ബി എം ഡബ്ല്യൂ എഫ് 850 ജി എസ് മോടോര്‍ ബൈക് സമ്മാനമായി ലഭിച്ചു. ദുബൈയില്‍ പ്രവാസിയായ മറ്റൊരു ഇന്‍ഡ്യക്കാരന്‍ അര്‍ജുന്‍ സിങിനാണ് ഫൈനസ്റ്റ് സര്‍പ്രൈസ് സീരിസ് 506 നറുക്കെടുപ്പില്‍ സമ്മാനം ലഭിച്ചത്. ഹാര്‍ലി ഡേവിഡ്‌സണ്‍ സ്‌പോര്‍സ്റ്റര്‍ എസ് ബൈകാണ് 0809 എന്ന നമ്പറിലുള്ള ടികറ്റിലൂടെ അദ്ദേഹത്തിന് സ്വന്തമായത്.

Keywords: 2 expats win $1 million each in the latest Dubai Duty Free draw, Dubai, News, Lottery, Winner, Trending, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia