17 കാരിയുടെ ഉദരത്തില്‍ നിന്ന് ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് 18 കിലോ തൂക്കമുള്ള മുഴ
Sep 11, 2015, 12:00 IST
ADVERTISEMENT
സൗദി അറേബ്യ: (www.kvartha.com 11.09.2015) പതിനേഴുകാരിയുടെ ഉദരത്തില്‍ നിന്ന് സൗദി ഡോക്ടര്‍മാര്‍ നീക്കം ചെയ്തത് ഏകദേശം 18 കിലോ ഭാരമുള്ള മുഴകള്‍. സൗദിയിലെ പടിഞ്ഞാറന്‍ പട്ടണമായ മക്കയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയിലായിരുന്നു സംഭവം.
അസഹനീയമായ വേദനയെത്തുടര്‍ന്ന് പെണ്‍കുട്ടി ആശുപത്രിയില്‍ പ്രവേശിച്ചപ്പോഴാണ് ഏകദേശം 25 സെ മീ നീളത്തില്‍ ഉദരം മുതല്‍ ഇടുപ്പ് വരെ നീണ്ടുനില്‍ക്കുന്ന മുഴ സ്‌കാനിങ്ങില്‍ ഡോക്ടര്‍മാര്‍ കണ്ടത്.
ഈ മുഴയ്ക്ക് ഏകദേശം 18 കിലോ തൂക്കമുണ്ടായിരുന്നെന്നും കുട്ടിയുടെ മുന്നിലൊന്ന് തൂക്കമുള്ള മുഴകള്‍ ആയതുകാരണമാണ് കടുത്ത വേദന അനുഭവപ്പെട്ടതെന്നും രോഗിക്ക് യാതൊരു വിധത്തിലുള്ള പ്രശ്‌നവുമുണ്ടാകാതെ മുഴകള്‍ നീക്കം ചെയ്തതായും മെഡിക്കല്‍ സര്‍വ്വീസ് അസിസ്റ്റന്റ് മാനേജര്‍ ഡോക്ടര്‍ ഹിലാല്‍ അല്‍ മാല്‍ക്കി അറിയിച്ചു. ഒരു സൗദി മാധ്യമമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.

Keywords: Saudi Arabia, Doctor, Remove, Tumor, hospital, Girl, Patient, Gulf

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.