വന്ദേ ഭാരത് ദൗത്യത്തിന്റെ മൂന്നാംഘട്ടത്തില്‍ ഒമാനില്‍ നിന്നും ഇന്ത്യയിലേക്ക് 15 വിമാന സര്‍വീസുകള്‍
May 24, 2020, 21:11 IST
ADVERTISEMENT
ഒമാന്‍ : (www.kvartha.com 24.05.2020) വന്ദേ ഭാരത് ദൗത്യത്തിന്റെ മൂന്നാംഘട്ടത്തില്‍ ഒമാനില്‍ നിന്നും ഇന്ത്യയിലേക്ക് 15 വിമാന സര്‍വീസുകള്‍ ഉണ്ടാകുമെന്ന് മസ്‌കറ്റ് ഇന്ത്യന്‍ എംബസി. കേരളത്തിലേക്ക് പത്ത് വിമാന സര്‍വീസുകള്‍ ഉണ്ടായിരിക്കും. കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട്, ജയ്പൂര്‍, അഹമ്മദാബാദ്, ശ്രീനഗര്‍, ഭുവനേശ്വര്‍, ചെന്നൈ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് മെയ് 28ന് ആരംഭിക്കുമെന്നും എംബസി അറിയിച്ചു.
സലാലയില്‍ നിന്ന് കണ്ണൂരിലേക്ക് മൂന്ന് സര്‍വീസുകളും മസ്‌കറ്റില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് രണ്ട് സര്‍വീസുകള്‍ വീതവും ഉണ്ടായിരിക്കും. കണ്ണൂരിലേക്ക് ഒരു സര്‍വീസ് ഉണ്ടായിരിക്കും.
വന്ദേ ഭാരത് ദൗത്യത്തിന്റെ കഴിഞ്ഞ രണ്ട് ഘട്ടങ്ങളിലായി യാത്രക്കാരുമായി പതിമൂന്ന് വിമാന സര്‍വീസുകളാണ് ഒമാനില്‍ നിന്ന് ഇന്ത്യയിലേക്ക് തിരിച്ചത്. ഈ രണ്ട് ഘട്ടങ്ങളിലായി ഒമാനില്‍ നിന്ന് കേരളത്തിലേക്ക് എത്തിയ 1543 യാത്രക്കാര്‍ ഉള്‍പ്പെടെ 2331 പ്രവാസികള്‍ക്കാണ് നാട്ടിലേക്കുള്ള യാത്ര സാധ്യമായത്.
Keywords: 15 flights from Oman to India during Phase 3 of the Vande Bharat mission, News, Gulf, World, Embassy, Oman, Muscat, Kozhikode, Passengers.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.