ഷാര്‍ജയില്‍ മൂന്നാംനിലയില്‍ നിന്നും വീണ് ഇന്ത്യന്‍ പെണ്‍കുട്ടി മരിച്ചു

 


ADVERTISEMENT

ഷാര്‍ജ: (www.kvartha.com 06.03.2015) ഷാര്‍ജയില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും വീണ് ആറാംക്ലാസുകാരിയായ ഇന്ത്യന്‍ പെണ്‍കുട്ടി മരിച്ചു. ബീഹാറുകാരിയായ ശാലിനി സഞ്ജയ് (11) ആണ് മരിച്ചത്. എക്‌സലന്റ് ഇന്ത്യന്‍ പ്രൈവറ്റ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയാണ് ശാലിനി .

ഷാര്‍ജയില്‍ മൂന്നാംനിലയില്‍ നിന്നും വീണ് ഇന്ത്യന്‍ പെണ്‍കുട്ടി മരിച്ചുസ്‌കൂളില്‍ നിന്നും പരീക്ഷയെഴുതി വീട്ടിലെത്തിയ കുട്ടി  കാല്‍ വഴുതി വീഴുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. സംഭവ സമയം പെണ്‍കുട്ടിയുടെ വീട്ടില്‍ മാതാപിതാക്കളില്ലായിരുന്നു. റോല്ലയിലെ അല്‍ സഹ്ര ആശുപത്രിയ്ക്ക് സമീപമാണ് പെണ്‍കുട്ടി താമസിയ്ക്കുന്നത്. സംഭവത്തെപ്പറ്റി പോലീസ് അന്വേഷണം ആരംഭിച്ചു.

ഇതിനോടകം തന്നെ കുട്ടി നാല് പരീക്ഷകള്‍ എഴുതിയിരുന്നു . ഇനി മൂന്ന് പരീക്ഷകള്‍ കൂടി ബാക്കിയുണ്ട്
. ദിവസവും സ്‌കൂള്‍ കഴിഞ്ഞ് ട്യൂഷന് പോയ ശേഷമാണ് പെണ്‍കുട്ടി വീട്ടിലെത്തിയിരുന്നത്. എന്നാല്‍ സംഭവ ദിവസം പരീക്ഷ കഴിഞ്ഞ് ട്യൂഷന് പോകാതിരുന്ന പെണ്‍കുട്ടി 11.30 മണിയോടെ വീട്ടിലെത്തിയിരുന്നു.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
വ്യാജസ്വര്‍ണം പണയം വെച്ച് 3.25 ലക്ഷം രൂപ തട്ടിയതിന് ഒരാള്‍ക്കെതിരെ കേസ്
Keywords:  11-year-old Indian girl falls to death from 3rd floor in Sharjah, Bihar, Parents, Hospital, Police, Examination, Gulf.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia