Expatriates Deported | കുവൈതില്‍ പുകവലി വിലക്കിയ സര്‍കാര്‍ ഉദ്യോഗസ്ഥരെ വളഞ്ഞിട്ട് ആക്രമിച്ചെന്ന കേസ്; 10 പ്രവാസികളെ നാടുകടത്താന്‍ ഉത്തരവ്
Nov 8, 2022, 12:51 IST
കുവൈത് സിറ്റി: (www.kvartha.com) കുവൈതില്‍ പുകവലി വിലക്കിയ സര്‍കാര്‍ ഉദ്യോഗസ്ഥരെ വളഞ്ഞിട്ട് ആക്രമിച്ചെന്ന കേസില്‍ 10 പ്രവാസികളെ നാടുകടത്താന്‍ ഉത്തരവ്. ഫര്‍വാനിയ ഗവര്‍നറേറ്റിലെ ദജീജ് പ്രദേശത്ത് പരിശോധനകള്‍ നടത്തുകയായിരുന്ന വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരാണ് അക്രമത്തിനിരയായത്.
പൊലീസ് പറയുന്നത്: ദജീജ് പ്രദേശത്ത് പരിശോധന നടത്തുന്നതിനിടെ ഒരു ഈജിപ്ത്യന്‍ സ്വദേശി കടക്കുള്ളില്‍ നിന്ന് പുകവലിക്കുന്നത് ഉദ്യോഗസ്ഥര്‍ കണ്ടു. അടച്ചിട്ട സ്ഥലങ്ങളില്‍ പുകവലിക്കുന്നത് നിയമവിരുദ്ധമായതിനാല്‍ പുകവലിക്കരുതെന്ന് അയാളോട് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതില്‍ പ്രകോപിതനായ പ്രവാസി, ഉദ്യോഗസ്ഥനെ ആക്രമിക്കുകയും മറ്റ് പ്രവാസികളെ കൂടി വിളിച്ചു വരുത്തുകയുമായിരുന്നു. തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന 10 ഈജിപ്ത്യന്‍ സ്വദേശികള്‍ ചേര്‍ന്ന് ഉദ്യോഗസ്ഥരെ മര്‍ദിക്കുകയായിരുന്നു.
ഇതിന് പിന്നാലെ ഉദ്യോഗസ്ഥര്‍ പ്രവാസികള്‍ക്കെതിരെ കേസ് രെജിസ്റ്റര്‍ ചെയ്തു. മെഡികല്‍ റിപോര്‍ട് കൂടി ഉള്‍പെടുത്തിയാണ് പ്രവാസികള്‍ക്കെതിരെ കേസ് രെജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് സംഭവത്തിലുള്‍പെട്ട പ്രവാസികളെ അറസ്റ്റ് ചെയ്തു. ഉദ്യോഗസ്ഥരുടെ ജോലിക്ക് തടസ്സം നിന്നു, രാജ്യത്തെ നിയമങ്ങള്‍ പാലിച്ചില്ല, സര്‍കാര്‍ ഉദ്യോഗസ്ഥരെ ആക്രമിച്ചു എന്നിങ്ങനെ വിവിധ കുറ്റങ്ങള്‍ ഇവര്‍ക്കെതിരെ ചുമത്തി. പിടിയിലായ പ്രവാസികളെ നാടുകടത്തുമെന്ന് പൊലീസ് കൂട്ടിച്ചേര്‍ത്തു.
Keywords: News,World,international,Kuwait,Gulf,Top-Headlines,Punishment, 10 Egyptians to be deported for assaulting MOCI inspectors
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.