ശോ­ഭ­ന­യുടെ നൃ­ത്ത ശില്‍­പം ആ­രാ­ധക­രെ പുള­കം കൊ­ള്ളിച്ചു

 


ശോ­ഭ­ന­യുടെ നൃ­ത്ത ശില്‍­പം ആ­രാ­ധക­രെ പുള­കം കൊ­ള്ളിച്ചു
അബുദാബി: നടി ശോഭനയും സംഘവും അ­ബു­ദാ­ബി­യില്‍ അവതരിപ്പിച്ച 'കൃഷ്ണ' നൃത്ത ശില്‍പം കാണാന്‍ അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ചറല്‍ സെന്റര്‍ ഓഡിറ്റോറി­യ­ത്തില്‍ ആയി­ര­ങ്ങ­ള്‍ എ­ത്തി­ച്ചേര്‍ന്നു. നടി ശോഭന വ്യത്യസ്ത രൂപത്തിലും ഭാവത്തിലുമുള്ള കൃഷ്ണന്റെ വേഷവിധാ­നങ്ങള്‍ ഞൊടിയിടയില്‍ മാ­റി മാ­റി എത്തി  കണ്ണഞ്ചിപ്പിക്കുന്ന നൃത്തച്ചുവടുകളു­മായി പ്രേക്ഷകരില്‍ ആശ്ചര്യവും കൗതുകവുമുണര്‍ത്തി. ശോ­ഭന­യെ കൂ­ടാതെ പതിനേഴു പെണ്‍­കു­ട്ടി­കള്‍ കൂടി സ്‌റ്റേജില്‍ അ­ര­ങ്ങേറി.

ച­ട­ങ്ങില്‍ കല അബുദാബിയുടെ മാധ്യമശ്രീ പുരസ്‌കാരം മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ എം.പി. വീരേന്ദ്രകുമാറിന് അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് മെമ്പറും എം.കെ. ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ എം.എ. യൂസഫലി­യും, നാട്യ കലാരത്‌നം അവാര്‍ഡ് നടി ശോഭനയ്ക്ക് എന്‍.എം.സി ഹെല്‍ത്ത് കെയര്‍ ചെയര്‍മാന്‍ ഡോ. ബി.ആര്‍. ഷെട്ടിയും സമ്മാനിച്ചു.

കല അബുദാബി പ്രസിഡന്റ് അമര്‍സിങ് വലപ്പാട് അധ്യക്ഷത വഹിച്ചു. മാതൃഭൂമി മാനേജിങ് എഡിറ്റര്‍ പി.വി. ചന്ദ്രന്‍, നടനും നിര്‍മാതാവുമായ ദിനേശ് പണിക്കര്‍, ഇന്ത്യാ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് തോമസ് ജോണ്‍, കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കെ.ബി. മുരളി, മലയാളി സമാജം പ്രസിഡന്റ് മനോജ് പുഷ്‌ക്കര്‍, ഇന്ത്യന്‍ ഇസ്‌ലാമിക് പ്രസിഡന്റ് പി. ബാവഹാജി, അല്‍ബോഷ്യ ഫയര്‍ ആന്‍ഡ് സേഫ്റ്റി എംഡി അബു ഖാലിദ്, അഹല്യ എക്‌സ്‌ചേഞ്ച് ബ്യൂറോ ജിഎം ബിമല്‍, ജമിനി ബില്‍ഡിങ് മെറ്റീരിയല്‍സ് എംഡി ഗണേഷ് ബാബു, എസ്.എ­ഫ്.എസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ കെ. മുരളീധരന്‍, ശക്തി തിയറ്റേഴ്‌സ് പ്രസിഡന്റ് പി. പത്മനാഭന്‍, അബ്ദുല്‍ കരീം എ­ന്നിവര്‍ പങ്കെടുത്തു.

Keywords:  Actress, Abu Dhabi, Dance, Award, Mathrubhumi, Director, Malayalees, President, Actor, Gulf
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia