Landslide | വയനാട് ദുരന്തം: ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുമെന്ന് കേരള ഗവർണർ

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (KVARTHA) വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആവശ്യപ്പെട്ടു. ശനിയാഴ്ച ചേരുന്ന ഗവർണർമാരുടെ യോഗത്തിൽ ഈ വിഷയം ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയോടും രാഷ്ട്രപതിയോടും ഈ ആവശ്യം അറിയിക്കുമെന്നും ഗവർണർ പറഞ്ഞു.

വയനാട് മുണ്ടക്കൈയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 340 പേർ മരിച്ചതായി സ്ഥിരീകരിച്ചു. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളുമാണ് ഇതുവരെ കണ്ടെത്തിയത്. ഇനിയും 206 പേരെ കണ്ടെത്താനായിട്ടില്ല. 116 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറിയിട്ടുണ്ട്.
130 ശരീരഭാഗങ്ങളുടെ ഡിഎൻഎ പരിശോധന നടത്തുന്നു. 86 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ജില്ലയിൽ 91 ദുരിതാശ്വാസ ക്യാമ്പുകളിൽ 9328 പേർ താമസിക്കുന്നു. മേപ്പാടിയിൽ മാത്രം 1729 പേർ 10 ക്യാമ്പുകളിലായി കഴിയുന്നു.