Gold Price | കുതിപ്പുമായെത്തിയ സ്വര്‍ണവിലയില്‍ ഇടിവ്; പവന് 240 രൂപ കുറഞ്ഞു

 


കൊച്ചി: (KVARTHA) സംസ്ഥാനത്ത് അക്ഷയതൃതീയ ദിനത്തില്‍ മൂന്ന് തവണ വര്‍ധനവ് രേഖപ്പെടുത്തി കുതിപ്പുമായെത്തിയ സ്വര്‍ണവിലയില്‍ ഇടിവ്. ശനിയാഴ്ച (11.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6725 രൂപയിലും പവന് 53800 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5595 രൂപയിലും പവന് 44760 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, ശനിയാഴ്ച വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 90 രൂപയാണ് വിപണി വില. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.

വെള്ളിയാഴ്ച (10.05.2024) രാവിലെ (7am) ആദ്യം ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 45 രൂപയും പവന് 360 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6660 രൂപയിലും പവന് 53280 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും പവന് 280 രൂപയും വര്‍ധിച്ചിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5545 രൂപയിലും പവന് 44360 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. അതേസമയം, വെള്ളിയാഴ്ച രാവിലെ ആദ്യം വെള്ളി വിലയില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 88 രൂപയായിരുന്നു വിപണി വില.

രാവിലെ (9.28am) രണ്ടാമത് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും പവന് 320 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6700 രൂപയിലും പവന് 53600 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയുടെയും പവന് 240 രൂപയുടെയും വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5575 രൂപയിലും പവന് 44600 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. വെള്ളിയാഴ്ച രാവിലെ രണ്ടാമത് വെള്ളി വിലയിലും വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 88 രൂപയില്‍നിന്ന് 02 രൂപ വര്‍ധിച്ച് 90 രൂപയായിരുന്നു വിപണി വില.

വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് ശേഷം വീണ്ടും 22 ഗ്രാം കാരറ്റ് സ്വര്‍ണത്തിന് 55 രൂപ കൂട്ടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 55 രൂപയും പവന് 440 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6755 രൂപയിലും പവന് 54040 രൂപയിലുമാണ് വ്യാപാരം നടന്നത്.

Gold Price | കുതിപ്പുമായെത്തിയ സ്വര്‍ണവിലയില്‍ ഇടിവ്; പവന് 240 രൂപ കുറഞ്ഞു

അക്ഷയതൃതീയ ആയതിനാല്‍, രാവിലെ 7.30ന് സ്വര്‍ണ വ്യാപാരശാലകള്‍ തുറന്നതിനാല്‍ ആ സമയം ലഭിച്ചിരുന്ന വിലനിലവാരം അനുസരിച്ച് 45 രൂപ ഗ്രാമിന് വര്‍ധിച്ച് 6660 രൂപയും പവന് 360 വര്‍ധിച്ച് 53,280 രൂപയുമായി വ്യാപാരം ആരംഭിക്കുകയായിരുന്നു.

രാവിലെ 9.30 ന് മുമ്പ് റിസര്‍വ് ബാങ്ക് രൂപയുടെ വില നിലവാരവും, 24 കാരറ്റ് വിലയും മുംബൈ ലഭിച്ചിരുന്ന വിപണി വില നിലവാരവും എല്ലാം ചേര്‍ത്തപ്പോള്‍ 40 രൂപയുടെ വര്‍ധനവ് വീണ്ടും കൂടിയതായി ഗ്രാമില്‍ അനുഭവപ്പെടുകയായിരുന്നു. അതനുസരിച്ച് ഗ്രാമിന് 6700 രൂപയും പവന് 53600 രൂപയുമായി. അന്താരാഷ്ട്ര സ്വര്‍ണവില 2352 ഡോളറിലും, രൂപയുടെ വിനിമയ നിരക്ക് 83.49 ലുമായിരുന്നു തുടര്‍ന്നത്. പിന്നീട് ഈ വിലയില്‍ വര്‍ധനവുമായി മാറ്റം രേഖപ്പെടുത്തുകയായിരുന്നു. വെള്ളിയാഴ്ച മൂന്ന് തവണയായി 1120 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്.

Gold Price | കുതിപ്പുമായെത്തിയ സ്വര്‍ണവിലയില്‍ ഇടിവ്; പവന് 240 രൂപ കുറഞ്ഞു

Keywords: News, Malayalam News, Akshaya Tritiya, Gold Price, Gold Price Today, Silver Price, Gold News, Silver News, Gold Price May 11 Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia