Rescue | ഭീതിയുടെ ഒന്നര മണിക്കൂർ; കണ്ണൂർ നഗരത്തിൽ കൂറ്റൻ മരത്തിൽ കയറിയ പെരുമ്പാമ്പിനെ അതിസാഹസികമായി പിടികൂടി

 
A rescue worker removing a python from a tree in Kannur.

Photo: Arranged

* കണ്ണൂർ നഗരത്തിലെ പുഴാതി ഹൗസിങ് കോളനിയിലാണ് സംഭവം.
* മാർക്ക് റെസ്ക്യൂ ടീമാണ് പാമ്പിനെ പിടികൂടിയത് 
* പാമ്പിനെ വനം വകുപ്പിന് കൈമാറി.

കണ്ണൂർ: (KVARTHA) പ്രദേശവാസികളിൽ പരിഭ്രാന്തിയുടെ ഒന്നര മണിക്കൂർ സമ്മാനിച്ചു കൊണ്ടു കണ്ണൂർ നഗരത്തിനടുത്തെ പുഴാതി ഹൗസിങ് കോളനിയിലെ കാടുപിടിച്ച സ്ഥലത്തെ കൂറ്റൻ മരത്തിൽ കയറിയ പെരുമ്പാമ്പിനെ റെസ്ക്യൂ പ്രവർത്തകർ പിടികൂടി. ബുധനാഴ്ച പകൽ പതിനൊന്നു മണിയോടെയാണ് പ്രദേശവാസികൾ വിവരമറിയിച്ചതിനെ തുടർന്ന് മലബാർ അവർനെസ് ആൻസ് റെസ്ക്യു സെൻ്റർ ഫോർ വൈൽഡ് ലൈഫ് (മാർക്ക്) പ്രവർത്തകർ സ്ഥലത്തെത്തി വൻമരത്തിൻ്റെ ശിഖിരത്തിൽ കുടുങ്ങിയ പെരുമ്പാമ്പിനെ പുറത്തെടുത്തത്. 

ഒന്നര മണിക്കൂർ നീണ്ട സാഹസിക പ്രയ്തനത്തിനൊടുവിലാണ് പാമ്പിനെ മോചിപ്പിച്ചത്. തുടർന്ന് മരത്തിൽ നിന്നും സഞ്ചിയിലാക്കി ഭദ്രമായി താഴത്തേക്ക് ഇറക്കി. ഇതിനു ശേഷം മറ്റൊരു സഞ്ചിയിലാക്കി മാറ്റി. മാർക്ക് പ്രവർത്തകരായ ഷാജി ബക്കളം, സന്ദീപ് ചക്കരക്കൽ എന്നിവരാണ് മരത്തിൻ്റെ മുകളിൽ കയറിയത്. റിയാസ് മാങ്ങാട്, വിജിലേഷ് കോടിയേരി,രഞ്ജിത്ത് നാരായണൻ, വിഷ്ണു പനങ്കാവ് എന്നിവർ താഴെ നിന്നും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി. 

ഏകദേശം മൂന്ന് മീറ്റർ നീളമുള്ള പെരുമ്പാമ്പിനെ പിന്നീട് തളിപ്പറമ്പ് റേൻജ് ഓഫീസിലെ ഫോറസ്റ്റു ഉദ്യോഗസ്ഥർക്ക് കൈമാറി. രക്ഷാപ്രവർത്തനത്തിനിടെയിൽ പെരുമ്പാമ്പിന് പരുക്കേറ്റിട്ടില്ല. ആരോഗ്യസ്ഥിതി പരിശോധിച്ച ശേഷം ഇതിനെ ആവാസ വ്യവസ്ഥയിലേക്ക് വിടുമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. ജനവാസ കേന്ദ്രത്തിൽ പെരുമ്പാമ്പിനെ കണ്ടെത്തിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരുന്നു. പ്രദേശത്തെ കാടുകൾ വെട്ടിത്തെളിക്കാൻ കോർപറേഷൻ അധികൃതർ തയ്യാറാകണമെന്ന് ഹൗസിങ് കോളനിയിലെ താമസക്കാരിയായ ഗിരിജ പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia