FSSAI | എംഡിഎച്ച്, എവറസ്റ്റ് ബ്രാൻഡുകളുടെ ജനപ്രിയ കറിമസാലകളിൽ കാൻസറിന് കാരണമാകുന്ന എഥിലീൻ ഓക്സൈഡിൻ്റെ അംശങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്

 


ന്യൂഡെൽഹി: (KVARTHA) എംഡിഎച്ച്, എവറസ്റ്റ് എന്നീ ബ്രാൻഡുകളുടെ മസാലകളെ കുറിച്ചുള്ള വിവാദങ്ങൾക്കിടയിൽ, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (FSSAI) സുപ്രധാന റിപ്പോർട്ട് പുറത്തിറക്കി. അംഗീകൃത ലാബിൽ ഇരു ബ്രാൻഡുകളുടെയും 28 സാമ്പിളുകളിൽ നടത്തിയ പരിശോധനയിൽ കാൻസറിന് കാരണമാകുന്ന എഥിലീൻ ഓക്സൈഡിൻ്റെ ഒരു അംശവും കണ്ടെത്തിയിട്ടില്ലെന്ന് എഫ്എസ്എസ്എഐ അറിയിച്ചു. അതേസമയം, ആറ് സാമ്പിളുകളുടെ റിപ്പോർട്ട് ഇനിയും വരാനുണ്ട്.

FSSAI | എംഡിഎച്ച്, എവറസ്റ്റ് ബ്രാൻഡുകളുടെ ജനപ്രിയ കറിമസാലകളിൽ കാൻസറിന് കാരണമാകുന്ന എഥിലീൻ ഓക്സൈഡിൻ്റെ അംശങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ്

കാന്‍സറിന് കാരണമാകുന്ന പദാർഥം ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്നതായി ആരോപിച്ച് ഹോങ്കോങ്ങിലെയും സിംഗപ്പൂരിലെയും ഭക്ഷ്യസുരക്ഷാ വിഭാഗങ്ങൾ ഈ ബ്രാൻഡുകളുടെ കറിമസാലകൾ തിരിച്ചയച്ചിരുന്നു. ഇന്റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസര്‍ച്ച് ഓണ്‍ ക്യാന്‍സര്‍ ഗ്രൂപ്പ് 1 കാര്‍സിനോജെന്‍ വിഭാഗത്തില്‍ പെടുത്തിയിട്ടുള്ള പദാര്‍ത്ഥമാണ് എഥിലീൻ ഓക്‌സൈഡ്.

പതിറ്റാണ്ടുകളായി, എംഡിഎച്ച്, എവറസ്റ്റ് ഉത്പന്നങ്ങൾ ഇന്ത്യയിൽ വളരെ പ്രചാരത്തിലുണ്ട്, യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക എന്നിവിടങ്ങളിലെ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നു. അനുവദനീയമായ പരിധിയിൽ കൂടുതൽ എഥിലീൻ ഓക്സൈഡിൻ്റെ സാന്നിധ്യം ചൂണ്ടിക്കാട്ടി എംഡിഎച്ച്, എവറസ്റ്റ് സുഗന്ധവ്യഞ്ജനങ്ങൾ വാങ്ങരുതെന്ന് ഹോങ്കോങ്ങിലെ ഭക്ഷ്യസുരക്ഷാ കേന്ദ്രം (CFS) ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിരുന്നു.

എഫ്എസ്എസ്എഐയുടെ പരിശോധന

എവറസ്റ്റ് മുളകുപൊടിയുടെ നിർമാണശാലകളിൽ നിന്ന് മഹാരാഷ്ട്രയിലും ഗുജറാത്തിലും നിന്നും ഒമ്പത് സാമ്പിളുകളും ഡൽഹി, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള എംഡിഎച്ച് മുളകുപൊടിയുടെ നിർമാണശാലകളിൽ നിന്ന് 25 സാമ്പിളുകളും ഉൾപ്പെടെ മൊത്തം 34 സാമ്പിളുകളാണ് എഫ്എസ്എസ്എഐ പരിശോധനയ്ക്ക് എടുത്തത്. ഈ സാമ്പിളുകൾ നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോററ്ററീസ് (NABL) അംഗീകൃത ലാബുകളിൽ പരിശോധിച്ചു. മറ്റ് ബ്രാൻഡുകളുടെ 300 ലധികം സാമ്പിളുകളും എഫ്എസ്എസ്എഐ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

Keywords: News, National, New Delhi, FSSAI, Health, Lifestyle, MDH, Everest, Spices, Report,  FSSAI finds no ethylene oxide traces in MDH and Everest spices.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia