തുടർച്ചയായ 11 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഗോൾ സ്‌കോർ ചെയ്ത റൊണാൾഡോ റയലിനും യുണൈറ്റഡിനുമായി അഞ്ചു തവണയായി ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടുണ്ട്
മൊണാക്കോ: (KVARTHA) ചാമ്പ്യൻസ് ലീഗിലെ എക്കാലത്തേയും ഉയർന്ന ഗോൾ സ്കോററായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ യുവേഫ ആദരിച്ചു.
183 മത്സരങ്ങളിൽ നിന്ന് 140 ഗോളുകൾ നേടിയ റൊണാൾഡോയ്ക്ക് ഓൾടൈം ടോപ് സ്കോറർ പുരസ്കാരം സമ്മാനിച്ചു. 18 വർഷത്തെ ദീർഘമായ കരിയറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബ്ബുകൾക്കായി കളിച്ച റൊണാൾഡോയെ യുവേഫ പ്രസിഡന്റ് അലക്‌സാണ്ടർ സെഫെറിൻ അഭിനന്ദിച്ചു. റൊണാൾഡോയുടെ നേട്ടങ്ങൾ വരും തലമുറകൾക്ക് പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.
റൊണാൾഡോ മൂന്ന് ചാമ്പ്യൻസ് ലീഗ് ഫൈനലുകളിൽ ഗോൾ നേടിയ ആദ്യ താരമാണ്. തുടർച്ചയായ 11 ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഗോൾ സ്‌കോർ ചെയ്ത റൊണാൾഡോ റയലിനും യുണൈറ്റഡിനുമായി അഞ്ചു തവണയായി ചാമ്പ്യൻസ് ലീഗ് കിരീടം നേടിയിട്ടുണ്ട്.