Milestone | റെക്കോർഡുകളുടെ തോഴൻ: സമൂഹ്യമാധ്യമങ്ങളിൽ 100 കോടി ഫോളോവേഴ്‌സിനെ സ്വന്തമാക്കി റൊണാള്‍ഡോ
● റൊണാൾഡോയുടെ ജനപ്രീതിക്ക് അതിരുകളില്ല.
● ഏറ്റവും കൂടുതൽ പേർ പിന്തുടരുന്നത് ഇൻസ്റ്റഗ്രാമിലാണ്.
കൊച്ചി: (KVARTHA) സമൂഹ്യമാധ്യമങ്ങളിൽ 100 കോടി ഫോളോവേഴ്‌സിനെ സ്വന്തമാക്കി റൊണാള്‍ഡോ. വിവിധ സമൂഹ്യമാധ്യമ പ്ലാറ്റ്‌ഫോമുകളിലായി തന്നെ പിന്തുടരുന്നവരുടെ എണ്ണം 100 കോടി കടന്നതോടെ ഈ നേട്ടം കൈവരിച്ച ആദ്യ വ്യക്തിയായി റൊണാള്‍ഡോ മാറി.
റൊണാള്‍ഡോയെ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്നത് ഇൻസ്റ്റഗ്രാമിലാണ്. ഫേസ്ബുക്ക്, എക്സ്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലും റൊണാള്‍ഡോയ്ക്ക് വലിയ ഒരു ആരാധക വൃന്ദമുണ്ട്.
ഈ നേട്ടത്തെക്കുറിച്ച് എക്സിൽ റൊണാള്‍ഡോ ഇങ്ങനെ കുറിച്ചു:
നമ്മൾ 100 കോടി ഫോളോവേഴ്‌സുമായി ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ഇത് കേവലം ഒരു സംഖ്യമാത്രമല്ല, അതിനപ്പുറമുള്ള കളിയോടും നമ്മുടെ സ്നേഹത്തിന്‍റെയും അഭിനിവേശത്തിന്‍റെയും തെളിവ് കൂടെയാണ്. മദേറിയയിലെ തെരുവുകൾ മുതൽ ലോകത്തിലെ വിവിധ വേദികൾ വരെ. എപ്പോഴും ഞാൻ എന്‍റെ കുടുംബത്തിനും നിങ്ങൾക്കുമായാണ് കളിച്ചത്. ഇതാ ഇപ്പോൾ ഞങ്ങൾ 100 കോടി പേരായി ഒരുമിച്ച് നില്‍ക്കുന്നു.