Setback | കാത്തിരിപ്പ് നീളും; നെയ്മർ ഫിറ്റ്‌നെസ് ടെസ്റ്റില്‍ പരാജയപ്പെട്ടതായി റിപ്പോര്‍ട്ട്
നെയ്മറിന്റെ ഇടത് കാല്‍മുട്ടിന് ഒരു വർഷം മുമ്പ് ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഉറുഗ്വക്കെതിരായ മത്സരത്തിലാണ് ഗുരുതരമായി പരിക്കേറ്റിരുന്നു
ന്യൂയോർക്ക്: (KVARTHA) ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയറിന്റെ കളിക്കളത്തിലേക്കുള്ള തിരിച്ചുവരവ് വൈകുമെന്ന് റിപ്പോര്‍ട്ട്.
പരിക്കിൽ നിന്ന് മുക്തനായി കളിക്കളത്തിലേക്ക് തിരിച്ചുവരാൻ തയ്യാറാക്കുന്ന നെയ്മർ ഫിറ്റ്‌നെസ് ടെസ്റ്റിൽ പരാജയപ്പെട്ടെന്നാണ് പുറത്ത് വരുന്ന വാർത്ത. ഫുട്‌ബോൾ പ്രേമികൾ കാത്തിരിക്കുകയായിരുന്നു നെയ്മറിന്റെ തിരിച്ചുവരവിനായി. താരം സൗദി ലീഗിൽ അടുത്ത മാസം കളിക്കളത്തിലേക്ക് തിരിച്ചെത്തുമെന്ന വാർത്തകളും പുറത്തുവന്നിരുന്നു.
നെയ്മറിന് അൽ ഇതിഹാദുമായുള്ള മത്സരത്തിൽ വമ്പൻ സ്വീകരണം ഒരുക്കാന്‍ അൽ ഹിലാല്‍ മാനേജ്‌മെന്റ് തയ്യാറെടുപ്പുകൾ തുടങ്ങിയിരുന്നു. എന്നാൽ ഫിറ്റ്‌നെസ് ടെസ്റ്റിൽ പരാജയപ്പെട്ടതിനാൽ തിരിച്ചുവരവ് രണ്ട് മാസം കൂടി നീളുമെന്നാണ് പുതിയ വിവരം.
നെയ്മറിന്റെ ഇടത് കാല്‍മുട്ടിന് ഒരു വർഷം മുമ്പ് ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഉറുഗ്വക്കെതിരായ മത്സരത്തിലാണ് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിനെ തുടർന്ന് കുറെ നാൾ ചികിത്സയിലായിരുന്ന താരം അവസാനം നടന്ന കോപ്പ അമേരിക്ക ടൂർണമെൻ്റിലും കളിക്കാൻ സാധിച്ചില്ല.