Ballon d'Or | 2003ന് ശേഷം മെസ്സിയും റൊണോൾഡോയുമില്ലാതെ ബാലൺ ഡി ഓർ പട്ടിക പുറത്ത്
ഇത്തവണത്തെ പട്ടികയിൽ കിലയൻ എംബാപ്പെ, ജൂഡ് ബെല്ലിങ് ഹാം, എർലിങ് ഹാലൻഡ് തുടങ്ങിയ പുതുതലമുറ താരങ്ങളാണ് മുൻനിരയിൽ.
ലണ്ടൻ: (KVARTHA) രണ്ട് പതിറ്റാണ്ടുകളായി ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ രണ്ട് താരങ്ങളായിരുന്ന ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെ ആദ്യമായി ബാലൺ ഡി ഓർ പുരസ്കാരത്തിനുള്ള പട്ടിക പ്രസിദ്ധീകരിച്ചു.
2003 മുതൽ ഫുട്ബോളിന്റെ ഏറ്റവും മികച്ച താരത്തിനുള്ള ഈ പുരസ്കാരത്തിൽ ഇരുവരും തമ്മിലുള്ള മത്സരമായിരുന്നു പ്രധാന ആകർഷണം. എന്നാൽ ഇത്തവണത്തെ പട്ടികയിൽ ഇരുവരുമില്ല.
2022ൽ എട്ടാം തവണയും ബാലൺ ഡി ഓർ പുരസ്കാരത്തിൽ മുത്തമിട്ട് ലയണൽ മെസി ചരിത്രം രചിച്ചിരുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോ അഞ്ച് തവണയാണ് ഈ പുരസ്കാരം നേടിയത്. 2008 മുതൽ 2019 വരെ കാലയളവിൽ ബാലൺ ഡി ഓർ പുരസ്കാര വേദിയിൽ ഇരുവരുടേയും ആധിപത്യമായിരുന്നു ഫുട്ബോൾ ലോകം കണ്ടത്. 2019ൽ ലൂക്ക മോഡ്രിച്ച് ബാലൺ ഡി ഓർ പുരസ്കാരം സ്വന്തമാക്കിക്കൊണ്ടായിരുന്നു ഇരുവരുടേയും ആധിപത്യം തകർത്തത്.
നിലവിൽ മെസ്സി അമേരിക്കയിലെ ഇന്റർ മയാമി ക്ലബ്ബിലും ക്രിസ്റ്റ്യാനോ സൗദി അറേബിയയിലെ അൽ-നസർ ക്ലബ്ബിലും ആണ് കളിക്കുന്നത്.
ഇത്തവണത്തെ പട്ടികയിൽ കിലയൻ എംബാപ്പെ, ജൂഡ് ബെല്ലിങ് ഹാം, എർലിങ് ഹാലൻഡ് തുടങ്ങിയ പുതുതലമുറ താരങ്ങളാണ് മുൻനിരയിൽ.