Football | ഡ്യൂറന്റ് കപ്പിൽ ബ്ലാസ്റ്റേഴ്‌സ് മുംബൈയെ തകർത്തടിച്ചു; വയനാടിന് സമർപ്പിച്ച് ജയം


കൊൽക്കത്ത: (KVARTHA) ഡ്യൂറന്റ് കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് മുംബൈ സിറ്റിയെ എതിരില്ലാത്ത എട്ട് ഗോളുകൾക്ക് തകർത്തടിച്ചു. ക്വാമി പെപ്ര, നോഹ് സദോയി എന്നിവർ ഹാട്രിക്ക് നേടിയപ്പോൾ പകരക്കാരനായി ഇറങ്ങിയ ഇഷാൻ പണ്ഡിത രണ്ട് ഗോളുകൾ കൂടി നേടി.
വയനാട്ടിൽ ഉണ്ടായ ദുരന്തത്തിൽ ദുഃഖം പ്രകടിപ്പിച്ച് കറുത്ത ബാഡ്ജ് ധരിച്ചാണ് ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങിയത്. ഓരോ ഗോൾ നേടിയതിനു ശേഷം ഈ ബാഡ്ജ് ഗാലറിയിലേക്ക് കാണിച്ചായിരുന്നു താരങ്ങളുടെ ആഘോഷം.
ഡ്യൂറന്റ് കപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ജയമാണിത്. മുംബൈക്കായി റിസർവ് ടീമാണ് കളത്തിലിറങ്ങിയതെങ്കിലും ബ്ലാസ്റ്റേഴ്‌സിന്റെ ആധിപത്യം മൈതാനത്തുടനീളം കണ്ടുവന്നു. നോഹ് സദോയിയുടെ അരങ്ങേറ്റ ഹാട്രിക്ക് ആരാധകരെ ആവേശത്തിലാക്കി. കഴിഞ്ഞ സീസണിൽ പരിക്കേറ്റ് പുറത്തായ പെപ്രയുടെ തിരിച്ചുവരവും കൊൽക്കത്തയിൽ ആഘോഷമാക്കി.
കഴിഞ്ഞ സീസണിൽ വലിയ അവസരങ്ങൾ ലഭിക്കാതിരുന്ന ഇഷാൻ പണ്ഡിതക്കും തന്റെ പ്രതിഭ തെളിയിക്കാൻ ഈ മത്സരം അവസരമായി. മത്സരത്തിന്റെ തുടക്കം മുതൽ ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റങ്ങളുമായി മുംബൈ ഗോൾ മുഖം വിറപ്പിച്ചു. 32-ാം മിനിറ്റിൽ നോഹ് സദോയിയാണ് ബ്ലാസ്റ്റേഴ്‌സിനായി ആദ്യ ഗോൾ നേടിയത്. തുടർന്ന് പെപ്ര രണ്ട് ഗോളുകളും നോഹ് തന്റെ ഹാട്രിക്ക് പൂർത്തിയാക്കി. രണ്ടാം പകുതിയിൽ ഇഷാൻ പണ്ഡിത രണ്ട് ഗോളുകൾ നേടി ബ്ലാസ്റ്റേഴ്‌സിന്റെ വിജയം ഉറപ്പാക്കി.
ഈ മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് 13 ഷോട്ടുകൾ ഉതിർത്തു, അതിൽ എട്ടും വലയിലായി.