Football | ഒഫീഷ്യൽ: കേരള ബ്ലാസ്റ്റേഴ്‌സിന് പുതിയ സ്ട്രൈക്കർ; ജീസസ് ജിമെനെസ് ടീമിൽ
ക്വാമി പെപ്ര-നോഹ സദൂയി സഖ്യത്തിനൊപ്പം ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റനിരയിൽ ജിമെനെസുമുണ്ടാകും.
കൊച്ചി: (KVARTHA) പുതിയ ഐഎസ്എൽ സീസൺ തുടങ്ങാൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെ, സ്പെയിനിൽ നിന്നുള്ള ഒരു പുതിയ സ്ട്രൈക്കർ ടീമിലേക്ക് എത്തിച്ചിരിക്കുകയാണ് ബ്ലാസ്റ്റേഴ്സ്.
ഗ്രീക്ക് ക്ലബ് ഒ എഫ് ഐ ക്രെറ്റെയുടെ താരമായിരുന്ന 30ത് കാരനായ ജീസസ് ജിമെനെസുമായാണ് ക്ലബ് കരാർ ഒപ്പിട്ടിരിക്കുന്നത്.
ഗോളടിക്കാനും മറ്റുള്ളവർക്ക് ഗോളുകൾ അടിപ്പിക്കാനും ഒരുപോലെ പ്രാപ്തിയുള്ള താരമാണ് ജിമെനെസ്. അത്‌ലെറ്റികോ മാഡ്രിഡ് യൂത്ത് ടീമിന്റെ മുൻ താരമായ ഈ 30 കാരന്റെ വരവ് ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റനിരയ്ക്ക് വലിയ കരുത്താകും.
ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രിയോസ് ഡയമന്റകോസ് ക്ലബ് വിട്ടതിന് പിന്നാലെ ആരായിരിക്കും ടീമിൽ വരിക എന്നത് ആകാംക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്.
പുതിയ സീസണിൽ ക്വാമി പെപ്ര-നോഹ സദൂയി സഖ്യത്തിനൊപ്പം ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റനിരയിൽ ജിമെനെസുമുണ്ടാകും.