Settlement | എഐഎഫ്എഫും മുൻ ഇന്ത്യൻ പുരുഷ ഫുട്ബോൾ പരിശീലകനായ ഇഗോർ സ്റ്റിമാച്ചും തമ്മിലുള്ള ശമ്പള കരാർ തർക്കം ഒത്തുതീർപ്പായി; 3.36 കോടി നഷ്ടപരിഹാരം നൽകും

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡൽഹി: (KVARTHA) ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷനും മുൻ ഇന്ത്യൻ പുരുഷ ഫുട്ബോൾ പരിശീലകനായ ഇഗോർ സ്റ്റിമാച്ചും തമ്മിലുള്ള ശമ്പള കരാർ തർക്കം ഒത്തുതീർപ്പായി. സ്റ്റിമാച്ചിന് 3.36 കോടി രൂപ നഷ്ടപരിഹാരം നൽകാൻ എഐഎഫ്എഫ് സമ്മതിച്ചതോടെയാണ് ഈ പ്രശ്നത്തിന് തീർപ്പ് കിട്ടിയത്.

2026 ലോകകപ്പ് യോഗ്യതാ മത്സരങ്ങളിലെ ടീമിന്റെ മോശം പ്രകടനത്തെ തുടർന്ന് സ്റ്റിമാച്ചിനെ പരിശീലക സ്ഥാനത്തുനിന്ന് മാറ്റിയിരുന്നു. എന്നാൽ 2026 വരെ കരാറുണ്ടായിരുന്ന സ്റ്റിമാച്ച് തനിക്ക് ബാക്കി വരുന്ന രണ്ട് വർഷത്തെ ശമ്പളം ആവശ്യപ്പെട്ടു.
ഇതിന് എഐഎഫ്എഫ് തയ്യാറാകാത്തതിനാൽ നിയമപോരാട്ടത്തിലേക്ക് കാര്യങ്ങൾ എത്തി. ഒടുവിൽ നടന്ന ചർച്ചയിൽ സ്റ്റിമാച്ച് തന്റെ ആവശ്യം കുറച്ചുകൊണ്ട് ഒത്തുതീർപ്പിന് സമ്മതിച്ചു.
സ്റ്റിമാച്ചിന്റെ കീഴിൽ ഇന്ത്യൻ ഫുട്ബോൾ ടീം ഫിഫ റാങ്കിങ്ങിൽ ആദ്യ നൂറിൽ ഇടം നേടിയിരുന്നു. എന്നാൽ പിന്നീട് റാങ്കിങ് വീണു. ഇന്റർകോണ്ടിനന്റൽ കപ്പ്, ത്രിരാഷ്ട്ര ടൂർണമെന്റ്, സാഫ് ചാമ്പ്യൻഷിപ്പ് എന്നിവയിൽ ടീം മികച്ച പ്രകടനം കാഴ്ചവച്ചെങ്കിലും ഏഷ്യൻ കപ്പിലും ലോകകപ്പ് യോഗ്യതാ റൗണ്ടിലും പരാജയപ്പെട്ടു.
2019 ലായിരുന്നു സ്റ്റിമാച്ച് ഇന്ത്യൻ ടീമിന്റെ പരിശീലകനായത്. ഇപ്പോൾ സ്പാനിഷ് പരിശീലകൻ മനോലോ മാർക്വേസ് ആണ് ഇന്ത്യൻ ടീമിന്റെ പരിശീലകൻ.