Euro Live | യൂറോ കപ്പ് ഇന്ത്യയിൽ കാണാനുള്ള വഴികൾ; മത്സര സമയവും പൂർണമായ ഷെഡ്യൂളും അറിയാം 

 
how to watch euro 2024 in indi live streams, tv channels


ജൂൺ 14ന് ആരംഭിച്ച് ഒരു മാസം മുഴുവൻ നീണ്ടുനിൽക്കുന്ന ടൂർണമെന്റിന് ജൂലൈ 15 ന് ബെർലിനിലെ ഒളിംപ്യാസ്റ്റേഡിയനിൽ ഫൈനലോടെ തിരശ്ശീല വീഴും

ന്യൂഡെൽഹി: (KVARTHA) ഫുട്ബോൾ ആരാധകർക്ക് ആവേശമാണ് യൂറോ കപ്പിലെ ഓരോ മത്സരങ്ങളും. ജൂൺ 15 ന് ആരംഭിച്ച് ഒരു മാസം മുഴുവൻ നീണ്ടുനിൽക്കുന്ന ടൂർണമെന്റിന് ജൂലൈ 15 ന് ബെർലിനിലെ ഒളിംപ്യാസ്റ്റേഡിയനിൽ ഫൈനലോടെ തിരശ്ശീല വീഴും. യൂറോപ്യൻ രാജ്യങ്ങളിലെ മികച്ച ടീമുകൾ തമ്മിൽ നടക്കുന്ന ഈ മാമാങ്കം കാണാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?

ഇന്ത്യയിൽ കാണാനുള്ള വഴികൾ 

* ടിവി ചാനൽ: സോണി സിക്സ്
* തത്സമയ സ്ട്രീം: സോണി ലൈവ് (SonyLIV) 

യുവേഫ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൻ്റെ എല്ലാ മത്സരങ്ങളും സംപ്രേക്ഷണം ചെയ്യാനുള്ള അവകാശം സോണി സ്‌പോർട്‌സ് നെറ്റ്‌വർക്കിനാണ്. സോണി ലൈവ് മൊബൈൽ ആപ്പിലും (SonyLIV) വെബ്‌സൈറ്റിലും എല്ലാ മത്സരങ്ങളുടെയും ലൈവ് സ്ട്രീമുകൾ കാണാം.

മത്സര സമയം

എല്ലാ ഗ്രൂപ്പ് ഘട്ട മത്സരങ്ങളും ഇന്ത്യൻ സമയം വൈകിട്ട് 6.30, രാത്രി 9.30, അർധ രാത്രി 12.30 എന്നീ മൂന്ന് സമയങ്ങളിലായാണ് നടക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ ജർമ്മനി മ്യൂണിക്കിലെ അലയൻസ് അരീനയിൽ സ്കോട്ട്‌ലൻഡിനെ നേരിടും. ജൂൺ 15ന് ഇന്ത്യൻ സമയം പുലർച്ചെ 12.30 ന് ആണ് ഈ മത്സരം. സെമി ഫൈനലും ഫൈനലും ഇതേ സമയത്തായിരിക്കും.

ടീമുകൾ 

പങ്കെടുക്കുന്ന 24 ടീമുകളെ ആറ് ഗ്രൂപ്പുകളായി തിരിച്ചിരിക്കുന്നു.

ഗ്രൂപ്പ് എ: ജർമ്മനി, സ്കോട്ട്ലൻഡ്, ഹംഗറി, സ്വിറ്റ്സർലൻഡ്
ഗ്രൂപ്പ് ബി: സ്പെയിൻ, ക്രൊയേഷ്യ, ഇറ്റലി, അൽബേനിയ
ഗ്രൂപ്പ് സി: സ്ലോവേനിയ, ഡെന്മാർക്ക്, സെർബിയ, ഇംഗ്ലണ്ട്
ഗ്രൂപ്പ് ഡി: പോളണ്ട്, നെതർലാൻഡ്സ്, ഓസ്ട്രിയ, ഫ്രാൻസ്
ഗ്രൂപ്പ് ഇ: ബെൽജിയം, സ്ലൊവാക്യ, റൊമാനിയ, ഉക്രെയ്ൻ
ഗ്രൂപ്പ് എഫ്: തുർക്കി, ജോർജിയ, പോർച്ചുഗൽ, ചെക്ക് റിപ്പബ്ലിക്

ഷെഡ്യൂൾ 

ജൂൺ 15: ജർമ്മനി vs സ്കോട്ട്ലൻഡ് - 12.30 
ജൂൺ 15: ഹംഗറി vs സ്വിറ്റ്സർലൻഡ് - 6.30 
ജൂൺ 15: സ്പെയിൻ vs ക്രൊയേഷ്യ - 9.30 
ജൂൺ 16: ഇറ്റലി vs അൽബേനിയ - 12.30 
ജൂൺ 16: പോളണ്ട് vs നെതർലാൻഡ്സ് - 6.30 
ജൂൺ 16: സ്ലോവേനിയ vs ഡെന്മാർക്ക് - 9.30 

ജൂൺ 17: സെർബിയ vs ഇംഗ്ലണ്ട് - 12.30 
ജൂൺ 17: റൊമാനിയ vs ഉക്രെയ്ൻ - 6.30 
ജൂൺ 17: ബെൽജിയം vs സ്ലൊവാക്യ - 9.30 
ജൂൺ 18: ഓസ്ട്രിയ vs ഫ്രാൻസ് - 12.30 
ജൂൺ 18: തുർക്കി vs ജോർജിയ - 9.30 
ജൂൺ 19: പോർച്ചുഗൽ vs ചെക്കിയ - 12.30 
ജൂൺ 19: ക്രൊയേഷ്യ vs അൽബേനിയ - 6.30 
ജൂൺ 19: ജർമ്മനി vs ഹംഗറി - 9.30 

ജൂൺ 20: സ്കോട്ട്ലൻഡ് vs സ്വിറ്റ്സർലൻഡ് - 12.30 
ജൂൺ 20: സ്ലൊവേനിയ vs സെർബിയ - 6.30 
ജൂൺ 20: ഡെന്മാർക്ക് vs ഇംഗ്ലണ്ട് - 9.30 
ജൂൺ 21: സ്പെയിൻ vs ഇറ്റലി - 12.30
ജൂൺ 21: സ്ലൊവാക്യ vs ഉക്രെയ്ൻ - 6.30
ജൂൺ 21: പോളണ്ട് vs ഓസ്ട്രിയ - 9.30 

ജൂൺ 22: നെതർലാൻഡ് vs ഫ്രാൻസ് - 12.30 
ജൂൺ 22: ജോർജിയ vs ചെക്കിയ - 6.30 
ജൂൺ 22: തുർക്കി vs പോർച്ചുഗൽ - 9.30 
ജൂൺ 23: ബെൽജിയം vs റൊമാനിയ - 12.30 
ജൂൺ 24: സ്വിറ്റ്സർലൻഡ് vs ജർമ്മനി - 12.30 
ജൂൺ 24: സ്കോട്ട്ലൻഡ് vs ഹംഗറി - 12.30 

ജൂൺ 25: അൽബേനിയ vs സ്പെയിൻ - 12.30 
ജൂൺ 25: ക്രൊയേഷ്യ vs ഇറ്റലി - 12.30
ജൂൺ 25: ഫ്രാൻസ് vs പോളണ്ട് - 9.30 
ജൂൺ 25: നെതർലാൻഡ്സ് vs ഓസ്ട്രിയ - 9.30 
ജൂൺ 26: ഡെന്മാർക്ക് vs സെർബിയ - 12.30 
ജൂൺ 26: ഇംഗ്ലണ്ട് vs സ്ലോവേനിയ - 12.30 
ജൂൺ 26: സ്ലൊവാക്യ vs റൊമാനിയ - 9.30 
ജൂൺ 26: ഉക്രെയ്ൻ vs ബെൽജിയം - 9.30
ജൂൺ 27: ജോർജിയ vs പോർച്ചുഗൽ - 12.30 
ജൂൺ 27: ചെക്കിയ vs തുർക്കി - 12.30 

റൗണ്ട് 16

ജൂൺ 29: ഗ്രൂപ്പ് എയിലെ രണ്ടാം സ്ഥാനക്കാർ vs ഗ്രൂപ്പ് ബിയിലെ രണ്ടാം സ്ഥാനക്കാർ - 9.30.

ജൂൺ 30: ഗ്രൂപ്പ് എയിലെ വിജയി vs ഗ്രൂപ്പ് സിയിലെ രണ്ടാം സ്ഥാനക്കാർ - 12.30 

ജൂൺ 30: ഗ്രൂപ്പ് സിയിലെ വിജയി vs ഗ്രൂപ്പ് ഡി/ഇ/എഫിൽ നിന്ന് മികച്ച മൂന്നാം സ്ഥാനം നേടിയവർ - 9.30 

ജൂലൈ 1: ഗ്രൂപ്പ് എ / ഡി / ഇ / എഫിൽ നിന്ന് മികച്ച മൂന്നാം സ്ഥാനം നേടിയവർ vs ഗ്രൂപ്പ് ബിയിലെ വിജയി - 12.30 

ജൂലൈ 1: ഗ്രൂപ്പ് ഡിയിലെ രണ്ടാം സ്ഥാനക്കാർ vs ഗ്രൂപ്പ് ഇയിലെ രണ്ടാം സ്ഥാനക്കാർ - 9.30 

ജൂലൈ 2: ഗ്രൂപ്പ് എ/ബി/സിയിൽ നിന്ന് മികച്ച മൂന്നാം സ്ഥാനം നേടിയവർ vs ഗ്രൂപ്പ് എഫ് വിജയി - 12.30 

ജൂലൈ 2: ഗ്രൂപ്പ് എ/ബി/സി/ഡിയിൽ നിന്ന് മികച്ച മൂന്നാം സ്ഥാനം നേടിയവർ vs ഗ്രൂപ്പ് ഇയിലെ വിജയി - 9.30 

ജൂലൈ 3: ഗ്രൂപ്പ് ഡിയിലെ വിജയി vs ഗ്രൂപ്പ് എഫിലെ രണ്ടാം സ്ഥാനക്കാർ - 12.30 

ക്വാർട്ടർ ഫൈനൽ

ജൂലൈ 5: മാച്ച് 39ലെ വിജയി v 37ലെ വിജയി - 9.30 
ജൂലൈ 6: മാച്ച് 41-ലെ വിജയി vs 42-ലെ വിജയി - 12.30 
ജൂലൈ 6: മാച്ച് 40 വിജയി vs 38ലെ വിജയി - 9.30 
ജൂലൈ 7: മാച്ച് 43-ലെ വിജയി vs 44-ലെ വിജയി - 12.30 

സെമിഫൈനൽ

ജൂലൈ 10: മാച്ച് 45-ലെ വിജയി vs 46-ലെ വിജയി - 12.30 
ജൂലൈ 11: മാച്ച് 47-ലെ വിജയി vs 48-ലെ വിജയി - 12.30

ഫൈനൽ

ജൂലൈ 15: മാച്ച് 49-ലെ വിജയി vs 50-ലെ വിജയി - 12.30

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia