Record | റയൽ മാഡ്രിഡിനായി ആദ്യ ഗോൾ; റെക്കോർഡ് തിളക്കത്തിൽ ബ്രസീലിയൻ ഫോർവേഡ് എൻഡ്രിക്
ഫ്രഞ്ച് താരം റാഫേൽ വരാനെയുടെ റെക്കോർഡാണ് എൻഡ്രിക് പഴങ്കഥയാക്കിയത്.
മാഡ്രിഡ്: (KVARTHA) റയൽ ഫുട്ബോൾ ക്ലബ്ബിലെ പുതിയ താരമായി എത്തിയ ബ്രസീലിയൻ ഫോർവേഡ് എൻഡ്രിക്, തന്റെ ആദ്യ മത്സരത്തിൽ തന്നെ ഗോൾ നേടി. സ്പാനിഷ് ലാ ലീഗയിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ വിദേശ താരമാമെന്ന റെക്കോർഡും ഈ 18 കാരനായ താരം സ്വന്തമാക്കി.
18 വയസും 35 ദിവസവുമായിരുന്നു താരത്തിൻറെ പ്രായം. ഫ്രഞ്ച് താരം റാഫേൽ വരാനെയുടെ റെക്കോർഡാണ് എൻഡ്രിക് പഴങ്കഥയാക്കിയത്. 201ൽ ലാ ലീഗയിൽ ഗോൾ നേടുമ്പോൾ 18 വയസും 125 ദിവസവുമായിരുന്നു വരാനെയുടെ പ്രായം.
വല്ലാഡോളിഡ് ടീമിനെതിരായ മത്സരത്തിൽ റയൽ മാഡ്രിഡ് എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് വിജയിച്ചു. എൻഡ്രികിനെ കുടത്തെ ഫെഡറിക്കോ വാൽവെർദെ, ബ്രാഹിം ഡയസ് എന്നിവരും എതിർ വല തുളച്ചു.
മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ എൻഡ്രിക് നേടിയ ഗോൾ ഏറെ ശ്രദ്ധേയമായിരുന്നു. ബ്രാഹിം ഡയസ് നൽകിയ പാസ് ഉപയോഗിച്ച് എതിർ ടീമിന്റെ പ്രതിരോധത്തെ തകർത്ത് എൻഡ്രിക് വലയിലെത്തിക്കുകയായിരുന്നു.