Football | മെസിയുടെ അഭാവത്തിൽ ഡിബാല തിളങ്ങി; ചിലിയെ വീഴ്ത്തി അർജന്റീന
അർജന്റീനയുടെ ആദ്യ ഗോൾ നേടിയത് അലക്സി മക് അലിസ്റ്ററായിരുന്നു. രണ്ടാം ഗോൾ ജൂലിയൻ അൽവാരസും മൂന്നാം ഗോൾ ഡിബാലയും വലയിലെത്തിച്ചു
ബ്യൂണസ് അയേഴ്സ്: (KVARTHA) ലോകകപ്പ് യോഗ്യതാ പോരാട്ടത്തിൽ അർജന്റീന ചിലിയെ 3-0ന് തോൽപ്പിച്ചു. ലിയോണൽ മെസിയില്ലാത്ത ടീമിനെ നയിച്ചത് പൗളോ ഡിബാലയായിരുന്നു. മെസിയുടെ 10-ാം നമ്പർ ജേഴ്സി അണിഞ്ഞ ഡിബാല അതിമനോഹരമായ ഒരു ഗോളും നേടി.
അർജന്റീനയുടെ ആദ്യ ഗോൾ നേടിയത് അലക്സി മക് അലിസ്റ്ററായിരുന്നു. രണ്ടാം ഗോൾ നേടിയത് ജൂലിയൻ അൽവാരസ് വലയിലെത്തിച്ചു. ഇഞ്ചുറി ടൈമിൽ ഡിബാലയാണ് അർജന്റീനയുടെ മൂന്നാം ഗോൾ നേടിയത്. ജയത്തോടെ ലാറ്റിനമേരിക്കൻ യോഗ്യതാ ഗ്രൂപ്പിൽ അർജന്റീന ഒന്നാം സ്ഥാനം ഉറപ്പിച്ചു.
മത്സരത്തിന് മുമ്പ് കോപ അമേരിക്ക ഫൈനലിന് ശേഷം അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിച്ച ഏയ്ഞ്ചൽ ഡി മരിയയെ ആദരിച്ചു.
ഞായറാഴ്ച യുറുഗ്വേ പരാഗ്വേയെ നേരിടും. ലൂയിസ് സുവാരസിന്റെ വിടവാങ്ങൽ മത്സരം കൂടിയായിരിക്കും ഇത്.