Cristiano Ronaldo | വിരമിക്കലിനെക്കുറിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ
ഈ സീസൺ അവസാനത്തോടെ അൽ നസറുമായുള്ള കരാർ അവസാനിക്കും
ലിസ്ബൺ: (KVARTHA) ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ വിരമിക്കലിനെക്കുറിച്ച് മനസ്സ് തുറന്നിരിക്കുന്നു. പോർച്ചുഗീസ് മാധ്യമമായ ‘നൗ’ക്ക് നൽകിയ അഭിമുഖത്തിലാണ് റൊണാൾഡോ തന്റെ തീരുമാനത്തെക്കുറിച്ച് വിശദീകരിച്ചത്.
ദേശീയ ടീമിനെ വരാനിരിക്കുന്ന മത്സരങ്ങളിൽ സഹായിക്കാനാകുമെന്ന് ഞൻ കരുതുന്നത്. വരാനിരിക്കുന്ന യുവേഫ നേഷൻസ് ലീഗിൽ കളിക്കാനാകുമെന്നാണ് വിചാരിക്കുന്നത്. ആരോടും മുൻകൂട്ടി പറയാതെ ഞാൻ ദേശീയ ടീം വിടും. അത് വളരെ ആലോചിച്ചാകും ചെയ്യുകയെന്നും റൊണാൾഡോ വ്യക്തമാക്കി.
'പുറത്തുള്ള കാര്യങ്ങൾ ചെയ്യാൻ ഇഷ്ടപ്പെടുന്നു. ഒരു ടീമിന്റെ കോച്ചാകാൻ നിലവിൽ ആഗ്രഹിക്കുന്നില്ല. അതുപോലുള്ള കാര്യങ്ങൾ എന്റെ മനസ്സിലില്ല. പക്ഷേ എന്താണ് പദ്ധതികൾ എന്ന് ദൈവത്തിന് മാത്രമേ അറിയുകയുള്ളൂ' വിരമിക്കലിന് ശേഷം എന്തുചെയ്യുമെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
നിലവിൽ താരം സൗദി ക്ലബായ അൽ നസറിലാണ് കളിക്കുന്നത്. ഈ സീസൺ അവസാനത്തോടെ അൽ നസറുമായുള്ള കരാർ അവസാനിക്കാൻ പോകുന്നു. ഇനി എന്ത് എന്നത് ആകാംക്ഷയോടെയാണ് ആരാധകർ ഉറ്റുനോക്കുന്നത്.