Copa America | ചാംപ്യന്മാരായ അർജന്റീനയ്ക്ക് ലഭിക്കുക ഇത്രയും സമ്മാനത്തുക! കൊളംബിയയും നിരാശപ്പെടേണ്ടി വരില്ല; കാലിടറി വീണവർക്കും കോടികൾ
മൊത്തം 16 ടീമുകൾക്കും 72 ദശലക്ഷം ഡോളർ (ഏകദേശം 601 കോടി രൂപ) എന്ന റെക്കോർഡ് തുകയാണ് ലഭിക്കുക.
മിയാമി: (KVARTHA) കോപ്പ അമേരിക്കയിയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ സമ്മാനത്തുകയുമായാണ് ഇത്തവണ നൽകുന്നത്. മൊത്തം 16 ടീമുകൾക്കും 72 ദശലക്ഷം ഡോളർ (ഏകദേശം 601 കോടി രൂപ) എന്ന റെക്കോർഡ് തുകയാണ് ലഭിക്കുക.
ചാമ്പ്യന്മാർക്ക് കോടികൾ
ചാമ്പ്യന്മാരായ അർജന്റീന 16 ദശലക്ഷം ഡോളർ (ഏകദേശം 133 കോടി രൂപ) സമ്മാനം വാരി. ഫൈനലിൽ തോറ്റെങ്കിലും കൊളംബിയയും നിരാശപ്പെടേണ്ടി വരില്ല. റണ്ണറപ്പിന് ഏഴ് മില്യൺ ഡോളർ (ഏകദേശം 58 കോടി രൂപ) സമ്മാനം നൽകും. മൂന്നാം സ്ഥാനക്കാരായ ഉറുഗ്വായ്ക്ക് 5 ദശലക്ഷം ഡോളർ (ഏകദേശം 41 കോടി രൂപ), നാലാം സ്ഥാനക്കാരായ കാനഡയ്ക്ക് 4 ദശലക്ഷം ഡോളർ (ഏകദേശം 33 കോടി രൂപ) എന്നിങ്ങനെയും സമ്മാനത്തുക ലഭിച്ചു.
ക്വാർട്ടർ ഫൈനലിൽ കാലിടറി വീണവർക്കും സമ്മാനം!
ക്വാർട്ടർ ഫൈനലിൽ തോറ്റുപോയ ടീമുകൾക്കും സമ്മാനത്തുകയുണ്ട് . ഓരോ ടീമിനും 1.5 ദശലക്ഷം ഡോളർ (ഏകദേശം 12 കോടി രൂപ) വീതമാണ് ലഭിക്കുക. ഓരോ ടീമിനും ലഭിച്ച സമ്മാനത്തുക, കളിക്കാർ, പരിശീലക സംഘം എന്നിവർക്കിടയിൽ വിഭജിക്കും. ബാക്കി വരുന്ന തുകയുടെ ഒരു നല്ല പങ്ക് ടീമിന്റെ ഫെഡറേഷന്റെ ഫണ്ടിലേക്കും (ദേശീയ ഫുട്ബോൾ അസോസിയേഷൻ) ചെല്ലും