SWISS-TOWER 24/07/2023

World Cup Qualifier | ലോകകപ്പ് യോഗ്യത മത്സരം: അർജന്റീനയെ തകർത്ത് കൊളംബിയ; ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടു

​​​​​​​

 
Argentina Colombia World Cup Qualifier
Argentina Colombia World Cup Qualifier

Photo Credit: Instagram/ Selección Argentina

ADVERTISEMENT

യെർസൺ മൊസക്വറയും ജെയിംസ് റോഡ്രിഗസുമാണ് കൊളംബിയയുടെ ഗോളുകൾ നേടിയത്. അർജന്റീനയുടെ ഏക ഗോൾ നിക്കോളാസ് ഗോൺസാലസിന്റെ വകയായിരുന്നു. 

ബൊഗോട്ട: (KVARTHA) ലോകകപ്പ് യോഗ്യതയിലെ പോരാട്ടത്തിൽ അർജന്റീനയ്ക്ക് അപ്രതീക്ഷിത തോൽവി. ലിയോണൽ മെസി ഇല്ലാത്ത ഇറങ്ങിയ അർജന്റീന കൊളംബിയയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടു. 

യെർസൺ മൊസക്വറയും ജെയിംസ് റോഡ്രിഗസുമാണ് കൊളംബിയയുടെ ഗോളുകൾ നേടിയത്. അർജന്റീനയുടെ ഏക ഗോൾ നിക്കോളാസ് ഗോൺസാലസിന്റെ വകയായിരുന്നു. 

Aster mims 04/11/2022

കൊളംബിയയുടെ മൈതാനത്ത് നടന്ന മത്സരത്തിൽ പന്തടക്കത്തിലും ഷോട്ടുകളിലും അർജന്റീന മികച്ച പ്രകടനം കാഴ്ചവച്ചു. എന്നാൽ ഗോൾ പോസ്റ്റിൽ പന്ത് എത്തിക്കുന്നതിൽ പരാജയപ്പെട്ടു. മത്സരത്തിന്റെ 25-ാം മിനിറ്റിൽ മൊസക്വറയുടെ ഗോളിലൂടെ കൊളംബിയ ലീഡ് നേടി. ആദ്യ പകുതി അങ്ങനെ അവസാനിച്ചു.

രണ്ടാം പകുതി ആരംഭിച്ച ഉടൻ തന്നെ അർജന്റീന സമനില നേടി. ഗോൺസാലസിന്റെ ഗോൾ അർജന്റീന ആരാധകരെ ആവേശത്തിലാക്കി. എന്നാൽ റോഡ്രിഗസിന്റെ പെനാൽറ്റി ഗോളിൽ കൊളംബിയ വീണ്ടും മുന്നിലെത്തി. അവസാന നിമിഷങ്ങളിൽ അർജന്റീന ആവതും ശ്രമിച്ചെങ്കിലും ഒപ്പം പിടിക്കാൻ  സാധിച്ചില്ല.

മത്സരം അർജന്റീന തോറ്റെങ്കിലും തെക്കേ അമേരിക്കയിലെ യോഗ്യതാ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. എട്ട് മത്സരങ്ങളിൽ നിന്ന് 18 പോയിന്റാണ് അർജന്റീനയ്ക്ക്. കൊളംബിയ 16 പോയിന്റുമായി രണ്ടാമതും ഉറുഗ്വെ 15 പോയിന്റുമായി മൂന്നാമതും നിൽക്കുന്നു.

മറ്റൊരു മത്സരത്തിൽ വെനെസ്വെലയും ഉറുഗ്വേയും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു. ബൊളീവിയ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ചിലിയെ തോൽപ്പിച്ചു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia