Football | സ്വാഗതം: കേരളത്തിൽ പന്ത് തട്ടാൻ അർജന്റീന എത്തുന്നു
അർജന്റീന ഫുട്ബോൾ അസോസിയേഷൻ അധികൃതരുമായി കായിക മന്ത്രി വി അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ ചർച്ച നടത്തിയിരുന്നു
തിരുവനന്തപുരം: (KVARTHA) കേരളത്തിൽ പന്ത് തട്ടാൻ അർജന്റീന തയാറെടുക്കുന്നതായി റിപ്പോർട്ട്. അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ ഉടൻ തന്നെ കേരളം സന്ദർശിച്ചേക്കും. സ്പെയിനിലെ മാഡ്രിഡിൽ അർജന്റീന ഫുട്ബോൾ അസോസിയേഷൻ അധികൃതരുമായി കായിക മന്ത്രി വി അബ്ദുറഹ്മാന്റെ നേതൃത്വത്തിൽ നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് ഈ വാർത്ത പുറത്ത് വരുന്നത്.
കേരളത്തിൽ ഫുട്ബോൾ പരിശീലന കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ചും ചർച്ചയിൽ പരിഗണിച്ചു. അസോസിയേഷൻ പ്രതിനിധികളുടെ സന്ദർശനത്തിനു ശേഷം അർജന്റീന ഫുട്ബോൾ ടീം കേരളം സന്ദർശിക്കുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. കായിക വകുപ്പ് ഡയറക്ടർ വിഷ്ണു രാജ് ഐ എ എസ് സെക്രട്ടറി പ്രണബ് ജ്യോതിനാഥ് ഐ എ എസ് മന്ത്രിക്ക് ഒപ്പം സ്പെയിനിലെ മാഡ്രിഡിൽ നടന്ന ചർച്ചയിൽ പങ്കെടുത്തിരുന്നു.
കേരളത്തിലെ ജനത എന്നും ഫുട്ബോലിനെ ചേർത്ത് പിടിച്ചവരാണെന്നും അന്താരാഷ്ട്ര സൗഹൃദ മത്സരത്തിന്റ വേദിയായി കേരളത്തെ പരിഗണിക്കുന്ന കാര്യം ചർച്ച ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു.