Penalty | ഇന്ത്യൻ ഫുട്ബാൾ താരം അൻവർ അലിക്ക് വിലക്ക്; 12.90 കോടി പിഴ
12.90 കോടി രൂപ പിഴയിൽ പകുതി തുക അൻവർ അലി തന്നെ നൽകണം
ഡെൽഹി: (KVARTHA) ഇന്ത്യൻ ഫുട്ബോളിൽ വലിയ വിവാദമായ ട്രാൻസ്ഫർക്കൊടുവിൽ അൻവർ അലിക്ക് നാല് മാസത്തെ വിലക്ക്. ഡൽഹി എഫ്‌സിയിൽനിന്ന് ലോണിൽ മോഹൻ ബഗാനിൽ എത്തിയ താരം, കരാർ ലംഘിച്ച് ഈസ്റ്റ് ബംഗാളിലേക്ക് ചേക്കേറിയതാണ് നടപടിക്ക് കാരണം.
അഖിലേന്ത്യാ ഫുട്ബാൾ ഫെഡറേഷൻ (AIFF) പ്ലെയേഴ്സ് സ്റ്റാറ്റസ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം, അൻവർ അലിയും ഡൽഹി എഫ്‌സിയും ഈസ്റ്റ് ബംഗാളും ചേർന്ന് 12.90 കോടി രൂപ മോഹൻ ബഗാന് നഷ്ടപരിഹാരമായി നൽകണമെന്നാണ് വിധി. ഇതിൽ പകുതി തുക അൻവർ അലി തന്നെ നൽകണം.
24 കോടി രൂപയുടെ ട്രാൻസ്ഫർ തുകയ്ക്ക് അൻവർ അലി ഈസ്റ്റ് ബംഗാളിലെത്തിയത് ഇന്ത്യൻ ഫുട്ബോളിൽ വലിയ ചർച്ചയായിരുന്നു. ഈ ട്രാൻസ്ഫർ കരാർ ലംഘനമാണെന്ന് ആരോപിച്ച് മോഹൻ ബഗാൻ എ ഐ എഫ് എഫിനെ സമീപിച്ചിരുന്നു.
അണ്ടർ-17 മുതൽ ഇന്ത്യൻ ടീമിനായി കളിക്കുന്ന അൻവർ അലി, 2023-ൽ ഇന്ത്യയെ വിവിധ ടൂർണമെന്റുകളിൽ ജേതാക്കളാക്കിയ ടീമിലെ അംഗമായിരുന്നു. കഴിഞ്ഞ ഐ എസ് എല്ലിൽ മികച്ച പ്രകടനമായിരുന്നു താരത്തിന്റെ.