Launch | കണ്ണൂരിൻ്റെ ഫുട്ബോൾ പോരാട്ടത്തിന് വീര്യം പകരാൻ നടൻ ആസിഫലി എത്തി; കണ്ണൂർ വാരിയേഴ്സിന്റെ തീം സോങ് പ്രകാശനം ചെയ്തു


ADVERTISEMENT
പരിപാടിയുടെ ഭാഗമായുള്ള സൂപ്പർ പാസ് സ്വീകരിക്കൽ, കണ്ണൂരിലെ മുൻ ദേശീയ, സംസ്ഥാന താരങ്ങളെ ആദരിക്കൽ എന്നിവ നടന്നു.
കണ്ണൂർ: (KVARTHA) ഫുട്ബോൾ ആവേശത്തിന് ഹരം പകർന്ന് ചലച്ചിത്ര നടൻ ആസിഫ് അലി നേതൃത്വം നൽകുന്ന കണ്ണൂർ വാരിയേഴ്സിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കി. കേരള സൂപ്പർ ലീഗിൽ പോരാട്ടത്തിനിറങ്ങുന്ന കണ്ണൂർ വാരിയേഴ്സിന്റെ തീം സോങ് പ്രകാശനവും ജഴ്സി പ്രദർശനവും കളിക്കാരെയും കോച്ചിനെയും പരിചയപ്പെടുത്തലും നടന്നു. കണ്ണൂർ ഇ.കെ. നായനാർ അക്കാദമി ഹാളിൽ ആണ് പരിപാടി നടന്നത്.

ചലച്ചിത്ര നടനും നിർമാതാവുമായ ആസിഫ് അലി മുഖ്യാതിഥിയായി പങ്കെടുത്തു. പരിപാടിയുടെ ഭാഗമായുള്ള സൂപ്പർ പാസ് സ്വീകരിക്കൽ, കണ്ണൂരിലെ മുൻ ദേശീയ, സംസ്ഥാന താരങ്ങളെ ആദരിക്കൽ എന്നിവ നടന്നു. ആസിഫ് അലി മുൻ കാല താരങ്ങൾക്ക് ഉപഹാരം നൽകി. കണ്ണൂരിലെ ഫുട്ബോൾ പരമ്പരയും വീണ്ടെടുക്കാൻ കണ്ണൂർ എഫ്. സി. പ്രൈവറ്റ് ലിമിറ്റഡിന്റെ കണ്ണൂർ വാരിയേഴ്സിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ചെയർമാൻ എം. പി. ഹസൻ കുഞ്ഞി പറഞ്ഞു. ലോകകപ്പിൽ കളിക്കാനുള്ള ഇന്ത്യൻ ഫുട്ബോളിന്റെ മുന്നൊരുക്കങ്ങൾക്ക് കുതിപ്പേകാൻ കണ്ണൂർ വാരിയേഴ്സിന് കഴിയുമെന്ന് മുഖ്യാതിഥിയായി പങ്കെടുത്ത ആസിഫ് അലി പറഞ്ഞു.
പരിപാടിയിൽ കോച്ചുമടങ്ങിയ ആറു വിദേശ താരങ്ങൾ അടങ്ങിയ ടീമിന്റെ ഫോട്ടോഷൂട്ടും നടന്നു. കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലാണ് ടീം പരിശീലനം നടത്തിവരുന്നത്. കോഴിക്കോടാണ് കണ്ണൂർ വാരിയേഴ്സിന്റെ ഹോം ഗ്രൗണ്ട്. ഡയറക്ടർമാരായ മിബു ജോസ്, നെറ്റിക്കാടൻ, സി.എ. മുഹമ്മദ് സാലിഹ്, ഡോ. അജിത്ത് ജോയ് എന്നിവരും പങ്കെടുത്തു.