ക്ഷീരകര്‍ഷകര്‍ക്ക് പ്രതിസന്ധിയായി വീണ്ടും കുളമ്പു രോഗം; കരിവെള്ളൂരില്‍ 5 പശുക്കള്‍ ചത്തു


കണ്ണൂര്‍: (KVARTHA) മൃഗസംരക്ഷണവകുപ്പ് (Department of Animal Welfare) നിര്‍മാര്‍ജന യഞ്ജങ്ങള്‍ (Disposal methods) കൊണ്ടുപിടിച്ച് നടത്തുമ്പോഴും ക്ഷീരകര്‍ഷകര്‍ക്ക് (Dairy farmers) പ്രതിസന്ധിയായി വീണ്ടും കുളമ്പു രോഗം (Hoot disease)പിടിമുറുക്കുന്നു. കരിവെള്ളൂര്‍ പെരളം കൂവ്വച്ചേരിയില്‍ കുളമ്പുരോഗം ബാധിച്ച് അഞ്ചുപശുക്കള്‍ ചത്തതോടെ പ്രതിസന്ധിയിലായിരിക്കയാണ് ക്ഷീരകര്‍ഷകര്‍.
ക്ഷീര കര്‍ഷകന്‍ കോക്കാനി അമ്പുവിന്റെ പശുക്കളാണ് കഴിഞ്ഞദിവസം ചത്തത്. നാല് വയസ്സും മൂന്ന് വയസ്സും പ്രായമായ രണ്ട് പശുക്കളും മൂന്ന് പശുക്കുട്ടികളുമാണ് കുളമ്പു രോഗം ബാധിച്ച് മരിച്ചത്. ഇനി അമ്പുവിന് രണ്ട് പശുക്കുട്ടികളാണ് ബാക്കിയുള്ളത്. നിലവില്‍ ഇവയെ രോഗം ബാധിച്ചിട്ടില്ല. പശുക്കുട്ടിക്കാണ് ആദ്യം രോഗം ബാധിച്ചത്. ഇതോടെ പ്രദേശത്തെ ക്ഷീരകര്‍ഷകര്‍ ആശങ്കയിലായി. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം പരിശോധന നടത്തി.
മൃഗസംരക്ഷണ വകുപ്പ് ഇടപെടല്‍ ശക്തമാക്കിയിട്ടുണ്ട്.
ഇതര സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടുവരുന്ന പോത്തുകളിലും പശുക്കളില്‍ നിന്നുമാണ് കൂടുതലായും കുളമ്പ് രോഗം പടരുന്നത്. ഇങ്ങനെ മറ്റ് പ്രദേശങ്ങളില്‍ നിന്നും കൊണ്ടുവരുന്ന പശുക്കളെ വേറെ തന്നെ താമസിപ്പിക്കുന്നതാണ് നല്ലതെന്ന് ക്ഷീരകര്‍ഷക രംഗത്തെ വിദഗ്ധര്‍ പറയുന്നു. കാങ്കോല്‍ ആലപ്പടമ്പ് പഞ്ചായതിലെ വിവിധ ഭാഗങ്ങളിലും കുളമ്പ് രോഗം കണ്ടുവരുന്നതായി ക്ഷിര കര്‍ഷകര്‍ പറഞ്ഞു.
വര്‍ഷത്തില്‍ രണ്ടുതവണ കൃത്യമായി വാക്സിനേഷന്‍ നല്‍കുന്നത് കുളമ്പ് രോഗത്തെ പ്രതിരോധിക്കുന്നതിന് സഹായിക്കുമെന്നാണ് മൃഗസംരക്ഷണ വിദഗ്ധര്‍ പറയുന്നത്. കര്‍ഷകര്‍ ഇത് മുടക്കം കൂടാതെ എടുക്കുന്നുണ്ടെങ്കിലും അസുഖം പിടിപെടുന്നത് അവരെ ആശങ്കയിലാക്കുന്നു.