Flower price | തമിഴകത്ത് പൂക്കൾക്ക് ക്ഷാമം; മുല്ലപ്പൂവിന് കിലോയ്ക്ക് 800 രൂപ! കനത്ത മഴ വിളവെടുപ്പിന് തടസമാകുന്നു, ഒപ്പം കൃഷിനാശവും

 


/ അജോ കുറ്റിക്കൻ

മധുര (തമിഴ്നാട്): (KVARTHA) വൈകാശി മാസമായതോടെ തമിഴ്നാട്ടിൽ മുല്ലപ്പൂവിൻ്റെ വില കഴിഞ്ഞ രണ്ട് ദിവസമായി വർധിച്ചുവരികയാണ്. ആഴ്ചകൾക്ക് മുമ്പ് കിലോയ്ക്ക് 200 മുതൽ 300 രൂപ വരെ വിറ്റ മുല്ലപ്പൂ ഇപ്പോൾ 800 രൂപയ്ക്കാണ് വിൽക്കുന്നത്. അതുപോലെ മറ്റ് പൂക്കൾക്കും 100 രൂപ വർധിച്ച് 200 രൂപയായി.

Flower price | തമിഴകത്ത് പൂക്കൾക്ക് ക്ഷാമം; മുല്ലപ്പൂവിന് കിലോയ്ക്ക് 800 രൂപ! കനത്ത മഴ വിളവെടുപ്പിന് തടസമാകുന്നു, ഒപ്പം കൃഷിനാശവും

മധുര മാട്ടുതവാണിയാണ് പ്രധാന പൂവിപണി. ഇവിടേയ്ക്ക് തമിഴ്‌നാടിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നാണ് പൂക്കൾ കൊണ്ടുവരുന്നത്. തെക്കൻ ജില്ലയിലുള്ള വ്യാപാരികളും ഇവിടെ നിന്ന് പൂക്കൾ വാങ്ങാൻ എത്തുന്നുണ്ട്. അതേസമയം തുടർച്ചയായി മഴ പെയ്യുന്നതിനാൽ മുല്ലയുൾപ്പെടെയുള്ള പൂക്കളുടെ വിളവെടുപ്പ് ജോലികൾക്ക് സാരമായി തടസം ബാധിച്ചിട്ടുണ്ട്. പലയിടത്തും വൻതോതിൽ പൂക്കളങ്ങൾ വെള്ളത്തിനടിയിലായി പൂക്കൾ നശിച്ചു.

ഇതേതുടർന്ന് രണ്ടുദിവസമായി മാട്ടുതവാണി പൂവിപണിയിലേക്ക് പൂക്കളുടെ വരവ് കുറഞ്ഞതായി വ്യാപാരികൾ പറഞ്ഞു. ഇപ്പോൾ വൈകാശി മാസമായതിനാൽ നിരവധി ആഘോഷങ്ങൾ നടക്കുന്നതിനാൽ പൂക്കളുടെ ആവശ്യവും വർധിച്ചിട്ടുണ്ട്. ഇതിനാൽ പൂക്കൾക്ക് ക്ഷാമമുണ്ട്. ഇതുമൂലം കഴിഞ്ഞ രണ്ട് ദിവസമായി പൂവിപണിയിൽ പൂക്കളുടെ വില തുടർച്ചയായി വർധിച്ചുവരികയാണ്.

Keywords:  News, Malayalam News, National News, Flower price, Tamil Nadu, Business, festival , Flower price surge on festival demand in Tamil Nadu
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia