SWISS-TOWER 24/07/2023

Conditions | ജാമ്യം ലഭിച്ചു, പക്ഷേ മുഖ്യമന്ത്രിയുടെ ഓഫീസിൽ പോകാനാവില്ല; കേജ്‌രിവാളിന് 5 നിബന്ധനകൾ

 


ന്യൂഡെൽഹി: (KVARTHA) മദ്യനയ അഴിമതിക്കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് സുപ്രീം കോടതിയിൽ നിന്ന് ഇടക്കാല ജാമ്യം ലഭിച്ചെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസിൽ പോകാനാകില്ല. നിരവധി ഉപാധികളോടെയാണ് അരവിന്ദ് കേജ്രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരിക്കുന്നത്.
  
Conditions | ജാമ്യം ലഭിച്ചു, പക്ഷേ മുഖ്യമന്ത്രിയുടെ ഓഫീസിൽ പോകാനാവില്ല; കേജ്‌രിവാളിന് 5 നിബന്ധനകൾ

ജാമ്യവ്യവസ്ഥകൾ

1. കേസുമായി ബന്ധപ്പെട്ട സാക്ഷികളോട് സംസാരിക്കാൻ പാടില്ല.
2. ജാമ്യത്തുകയായ 50,000 രൂപ കെട്ടിവെക്കണം. അതേ തുകയുടെ ആൾ ജാമ്യവും വേണം.
3. ആരോപണവിധേയമായ മദ്യനയ അഴിമതി കേസിൽ തൻ്റെ പങ്കിനെക്കുറിച്ച് പ്രതികരിക്കരുത്.
4. മുഖ്യമന്ത്രിയുടെ ഓഫീസിൽ പോകാനോ ഡൽഹി സെക്രട്ടേറിയറ്റിലേക്ക് പോകാനോ പാടില്ല
5. ലഫ്റ്റനൻ്റ് ഗവർണറുടെ അനുമതിയില്ലാതെ ഒരു ഫയലിലും ഒപ്പിടരുത്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി സുപ്രീം കോടതി ജൂൺ ഒന്ന് വരെയാണ് ഡൽഹി മുഖ്യമന്ത്രിക്ക് ഇടക്കാല ജാമ്യം അനുവദിച്ചത്. ജൂൺ രണ്ടിന് ഹാജരായി വീണ്ടും ജയിലിലേക്ക് പോകേണ്ടിവരും. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ജസ്റ്റിസ് ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ജൂൺ അഞ്ച് വരെ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന കേജ്‌രിവാളിൻ്റെ അഭിഭാഷകൻ അഭിഷേക് സിംഗ്വിയുടെ ആവശ്യം ബെഞ്ച് അംഗീകരിച്ചില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൻ്റെ അവസാന ഘട്ട വോട്ടെടുപ്പ് ജൂൺ ഒന്നിന് നടക്കും. ജൂൺ നാലിനാണ് വോട്ടെണ്ണൽ.

Keywords: Lok Sabha Election, AAP, National, Politics, New Delhi, Liquor Policy Case, Tihar Jail, Bail, Supreme Court, Chief Minister, Case, Election, Aravind Kejriwal, Five bail conditions set by Supreme Court for Arvind Kejriwal.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia