Award | പ്രഥമ ഓലപ്പുര സാഹിത്യ പുരസ്‌കാരം സിനാഷയ്ക്ക് സമ്മാനിക്കും

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
പതിനായിരം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്പവും പ്രശസ്തി പത്രവും പുസ്തക രേഖയും അടങ്ങുന്നതാണ് പുരസ്‌കാരം
ജൂണ്‍ 19 ന് വായനാ ദിനത്തില്‍ രാവിലെ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ പുരസ്‌കാരം സമ്മാനിക്കും
കണ്ണൂര്‍: (KVARTHA) ജില്ലയിലെ ഇരിക്കൂര്‍ ഗവ ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ 1997-98 എസ് എസ് എല്‍ സി പൂര്‍വ വിദ്യാര്‍ഥി സമന്വയ വേദിയായ ഓലപ്പുരയുടെ ആഭിമുഖ്യത്തിലുള്ള പ്രഥമ ഓലപ്പുര സാഹിത്യ പുരസ്‌കാരം കാസര്‍കോട് ജില്ലയിലെ ബല്ല ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിനി സിനാഷയ്ക്ക് ലഭിച്ചു. വസന്തം എന്ന പെണ്‍കുട്ടി എന്ന കവിതാസമാഹാരമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.

പതിനായിരം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്പവും പ്രശസ്തി പത്രവും പുസ്തക രേഖയും അടങ്ങുന്ന പുരസ്‌കാരം ജൂണ്‍ 19 ന് വായനാ ദിനത്തില്‍ രാവിലെ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത് പ്രസിഡന്റ് പി പി ദിവ്യ സമ്മാനിക്കും.
പ്രത്യേക ജൂറി പുരസ്‌കാരം പാലക്കാട് ജില്ലയിലെ പൊമ്പ്ര യു പി സ്‌കൂള്‍ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയായ അല്‍ഹ സീന്‍ രചിച്ച അക്ഷരത്തീമഴയും തിരുവനന്തപുരം വര്‍ക്കല ഗവ എച് എസ് എസ് പത്താം ക്ലാസ് വിദ്യാര്‍ഥിനി അപര്‍ണ രാജിന്റെ അല്ലി മുല്ലയ്ക്കും ലഭിച്ചു.
സുകുമാരന്‍ പെരിയച്ചൂര്‍ മുഖ്യ ജൂറി ചെയര്‍മാനും മുരളീധരന്‍ പട്ടാന്നൂര്‍, സുനില്‍ കുമാര്‍ പൊള്ളോലിടം, മനോജ് കുമാര്‍ കല്യാട് എന്നിവരടങ്ങുന്ന അവാര്‍ഡ് കമിറ്റിയാണ് പുരസ്‌കാരം നിര്‍ണയം നടത്തിയത്. അവാര്‍ഡ് ദാന ചടങ്ങില്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍ മുഖ്യാതിഥി ആയിരിക്കുമെന്നും ഓലപ്പുര ഭാരവാഹികളായ മനോജ് കല്യാട്, റാഫി ഇരിക്കൂര്‍, അനീഷ് ഉത്രാടം, ബിജേഷ് ഊരത്തൂര്‍, സിന്ധു, സുനിത എന്നിവര്‍ അറിയിച്ചു.