Hajj Flight | ഹജ്ജ് തീര്‍ഥാടനത്തിനായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ വിമാനം ജൂണ്‍ ഒന്നിന് പുറപ്പെടും
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
*3, 249 പേരാണ് ഇത്തവണ കണ്ണൂര്‍ വിമാനത്താവളം വഴി ഹജ്ജിന് പുറപ്പെടുന്നത്
*തീര്‍ഥാടകരെ കൊണ്ടുപോകുന്നത് സഊദി എയര്‍ലൈന്‍സിന്റെ വിമാനങ്ങള്‍
കണ്ണൂര്‍: (KVARTHA) അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം ജൂണ്‍ ഒന്നിന് പുറപ്പെടും. ഈ മാസം 31 ന് ഹജ്ജ് ക്യാംപ് ആരംഭിക്കും. 3, 249 പേരാണ് ഇത്തവണ കണ്ണൂര്‍ വിമാനത്താവളം വഴി ഹജ്ജിന് പുറപ്പെടുന്നത്.
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ജൂണ്‍ ഒന്നു മുതല്‍ 10 വരെ ഒമ്പത് വിമാനങ്ങള്‍ ഹജ്ജ് സര്‍വീസ് നടത്തും. സഊദി എയര്‍ലൈന്‍സിന്റെ വിമാനങ്ങളാണ് കണ്ണൂരില്‍ നിന്നും തീര്‍ഥാടകരെ കൊണ്ടുപോകുന്നത്.
ജൂണ്‍ ഒന്നിന് പുലര്‍ചെ 5.55 നാണ് ആദ്യ സര്‍വീസ്. മെയ് 31 ന് ഹജ്ജ് ക്യാംപ് ആരംഭിക്കും. ഹജ്ജ് തീര്‍ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഹജ്ജ് ക്യാംപില്‍ ഒരുക്കുമെന്ന് മട്ടന്നൂര്‍ എം എല്‍ എ കെ കെ ശൈലജ ടീചര്‍ പറഞ്ഞു. കഴിഞ്ഞ തവണ 2030 പേരാണ് കണ്ണൂരില്‍ നിന്നും ഹജ്ജിന് പുറപ്പെട്ടത്. ഇത്തവണ 1219 പേര്‍ അധികമായി യാത്ര ചെയ്യും.
ഹജ്ജ് ക്യാംപില്‍ വിശ്രമ മുറി, പ്രാര്‍ഥന മുറി, ഭക്ഷണം, ആരോഗ്യ പരിശോധന തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ടാകും. സഊദി എയര്‍ലൈന്‍സിന്റെ വൈഡ് ബോഡി വിമാനങ്ങളാണ് ഇത്തവണ കണ്ണൂരില്‍ നിന്നും സര്‍വീസ് നടത്തുന്നത്.
