Tragic Accident | പാലക്കാട്ട് അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു
Nov 13, 2024, 22:35 IST
Representational image generated by Meta AI
ADVERTISEMENT
● വൈകിട്ട് 6.30 ഓടെ ഉണ്ടായ അപകടം
● പന്നിക്കെണിയിൽ നിന്ന് ഷോക്കടിച്ചാണ് മരണമെന്നാണ് വിവരം.
പാലക്കാട്: (KVARTHA) വാളയാർ അട്ടപ്പള്ളത്ത് അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു. മോഹൻ (60), മകൻ അനിരുദ്ധ് (20) എന്നിവരാണ് വൈകിട്ട് 6.30 ഓടെ ഉണ്ടായ അപകടത്തിൽ മരണപ്പെട്ടത്. പന്നിക്കെണിയിൽ നിന്ന് ഷോക്കടിച്ചാണ് മരണമെന്നാണ് വിവരം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
തോട്ടിലെ വെള്ളം പാടത്തേക്ക് ഒഴുക്കുന്നതിനായെത്തിയ ഇവർക്ക് സമീപത്തെ വൈദ്യുതി ലൈനില്‍ നിന്ന് കണക്ഷനെടുത്ത് വെച്ചിരുന്ന പന്നിക്കെണിയിൽ നിന്ന് ഷോക്കേൽക്കുകയായിരുന്നു. മൃതദേഹങ്ങൾ പാലക്കാട് ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
അച്ഛന്റെയും മകന്റെയും അപ്രതീക്ഷിത മരണം പ്രദേശത്തെ മുഴുവൻ നടുക്കത്തിലാക്കിയിരിക്കുകയാണ്.
#PalakkadAccident #Electrocution #FatherAndSon #KeralaNews #Vallayar #LocalTragedy
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
