Breakup Text | ഒറ്റ ടെക്സ്റ്റ് മെസേജ് അയച്ച് വിവാഹ ബന്ധം വേര്‍പെടുത്തുന്ന യുവതി; ആഘോഷമാക്കി കുടുംബം; വൈറലായി വീഡിയോ

 


മുംബൈ: (KVARTHA) അടുത്ത കാലത്തായി വിവാഹ മോചനങ്ങള്‍ സര്‍വസാധാരണമായിരിക്കയാണ്. നിസാര കാരണങ്ങള്‍ കൊണ്ടാണ് പലരും വിവാഹ മോചനം തേടുന്നത്. എന്നാല്‍ ചിലര്‍ കാരണങ്ങള്‍ ഉണ്ടായിട്ട് തന്നെയാണ് വിവാഹ മോചനം തേടുന്നത്. 

അത്തരത്തില്‍ വിവാഹ മോചനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എക്‌സില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ ചര്‍ചാ വിഷയം. FadeHubb എന്ന എക്‌സ് ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. 'വേര്‍പിരിയല്‍ ആഘോഷിക്കുന്ന വന്യമായ കുടുംബം.' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചത്.

Breakup Text | ഒറ്റ ടെക്സ്റ്റ് മെസേജ് അയച്ച് വിവാഹ ബന്ധം വേര്‍പെടുത്തുന്ന യുവതി; ആഘോഷമാക്കി കുടുംബം; വൈറലായി വീഡിയോ
 
വീഡിയോയില്‍ ഒരു യുവതി തന്റെ ഫോണില്‍ ടൈപ് ചെയ്ത വലിയൊരു സന്ദേശം ഏറെ സന്തോഷത്തോടെ അയച്ച് കൊടുക്കുന്നത് കാണാം. പിന്നാലെ മേശയ്ക്ക് ചുറ്റും കൂടിയിരുന്നവരെല്ലാം കൈ അടിച്ച് ചിരിച്ച് കൊണ്ട് പ്രോത്സാഹിപ്പിക്കുന്നതും കാണാം. തന്റെ വിവാഹ ബന്ധം വേര്‍പെടുത്താനുള്ള യുവതിയുടെ തീരുമാനത്തെ കുടുംബാംഗങ്ങള്‍ എല്ലാവരും സ്വാഗതം ചെയ്യുന്നു.

യുവതി 'ബ്രേക്-അപ് ടെക്സ്റ്റ് അയച്ചതിന് ശേഷം നിങ്ങളുടെ കുടുംബം ആഘോഷിക്കുന്നു' എന്ന് വീഡിയോയ്ക്ക് മുകളില്‍ എഴുതിയിരിക്കുന്നത് കാണാം. വീഡിയോ ഇതിനകം 30 ലക്ഷത്തിലേറെ ആളുകള്‍ കണ്ടുകഴിഞ്ഞു. എന്നാല്‍ വിവാഹ ബന്ധം ഒഴിവാക്കാനുള്ള കാരണം വ്യക്തമല്ല.

വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് അഭിപ്രായം പങ്കുവച്ചത്. 'അവര്‍ ഒരിക്കലും ആ വ്യക്തിയെ ഇഷ്ടപ്പെട്ടില്ല' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. 'അവള്‍ വേര്‍പിരിയുന്നതിനുള്ള നിബന്ധനകളും വ്യവസ്ഥകളും അയച്ചു.' എന്നായിരുന്നു മറ്റൊരു കുറിപ്പ്.

'ഇതാണ് എന്റെ കുടുംബത്തില്‍ നിന്ന് ഞാന്‍ ആഗ്രഹിക്കുന്ന പിന്തുണ' എന്നായിരുന്നു മറ്റൊരു കാഴ്ചക്കാരന്റെ പ്രതികരണം. 'അവര്‍ ഒരിക്കലും അവളുടെ കാമുകനെ ഇഷ്ടപ്പെട്ടിട്ടില്ലെന്ന് തോന്നുന്നു.' എന്നായിരുന്നു മറ്റൊരു കുറിപ്പ്. എന്നാല്‍ ചിലര്‍ ഇത്ര നിസാരമായി ഒരു വിവാഹ ബന്ധം വേര്‍പിരിഞ്ഞതിനെ ചോദ്യം ചെയ്തു.

Keywords: Family claps and celebrates as woman sends breakup text. Viral video amuses people, Mumbai, News, Breakup Text, Viral Video, Woman, Family, Social Media, Criticized, National News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia