SWISS-TOWER 24/07/2023

Allegation | വ്യാജ ഡോക്ടറുടെ ചികിത്സയെ തുടർന്ന് രോഗി മരിച്ചതായി പരാതി

 
Fake Doctor Allegedly Causes Patient's Death in Kozhikode Hospital
Fake Doctor Allegedly Causes Patient's Death in Kozhikode Hospital

Photo: Arranged

ADVERTISEMENT

● ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
● കുടുംബം പൊലീസിൽ പരാതി നൽകി.

കോഴിക്കോട്: (KVARTHA) കടലുണ്ടി കോട്ടക്കടവിലെ സ്വകാര്യ ആശുപത്രിയിൽ വ്യാജ ഡോക്ടറുടെ ചികിത്സയെ തുടർന്ന് രോഗി മരിച്ചതായി പരാതി. പൂച്ചേരിക്കടവ് സ്വദേശിയായ വിനോദ് കുമാർ ആണ് ഹൃദയാഘാതത്തെ തുടർന്ന് ചികിത്സ തേടിയതും തുടർന്ന് ഈ മാസം 23ന് മരണം സംഭവിച്ചതും.

ആശുപത്രിയിലെ ആർ.എം.ഒ. ആയിരുന്ന അബു അബ്രഹാം എന്നയാളാണ് ചികിത്സ നൽകിയത്. ഇദ്ദേഹം വ്യാജ ഡോക്ടർ ആണെന്നാണ് മരിച്ചയാളുടെ കുടുംബം ആരോപിക്കുന്നത്. മരിച്ച വിനോദ് കുമാറിൻ്റെ മകൻ ഡോക്ടർ അശ്വിൻ പിന്നീട് നടത്തിയ അന്വേഷണത്തിലാണ് അബു അബ്രഹാം എംബിബിഎസ് പാസ്സായിട്ടില്ലെന്ന് വ്യക്തമായത് എന്നും കുടുംബം പറയുന്നു. സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Aster mims 04/11/2022

#Kozhikode #fake doctor #medicalnegligence #patientdeath #Kerala #India #health #justice

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia