SWISS-TOWER 24/07/2023

Fact Check | മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞോ? വൈറൽ വീഡിയോയുടെ സത്യാവസ്ഥ അറിയാം!

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെൽഹി: (KVARTHA) ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്നും യുപിയിൽ ഇൻഡ്യ സഖ്യത്തിന് ഒരു സീറ്റ് പോലും ലഭിക്കില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞതായി അവകാശപ്പെടുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ചിലർ ഈ വീഡിയോ ഫേസ്ബുക്കിലും യൂട്യൂബിലും എക്‌സിലും ഷെയർ ചെയ്യുന്നുണ്ട്. എന്നാൽ ഈ വീഡിയോ എഡിറ്റ് ചെയ്തതാണെന്ന് വസ്‌തുത പരിശോധനയിൽ വ്യക്തമായതായി നവഭാരത് ടൈംസ് റിപ്പോർട്ട് ചെയ്‌തു.
  
Fact Check | മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞോ? വൈറൽ വീഡിയോയുടെ സത്യാവസ്ഥ അറിയാം!

വീഡിയോ ലോജിക്കൽ ഫാക്ടിൻ്റെ സംഘം അന്വേഷിച്ചപ്പോഴാണ് സത്യാവസ്ഥ വെളിപ്പെട്ടത്. ലോജിക്കൽ ഫാക്റ്റിൻ്റെ ടീം ഈ വൈറൽ വീഡിയോയുടെ മുഴുവൻ ഭാഗത്തിനായി തിരഞ്ഞു. 2024 മെയ് 10-ന് കോൺഗ്രസിൻ്റെ യൂട്യൂബ് ചാനലിൽ വീഡിയോ കണ്ടെത്തി. ഉത്തർപ്രദേശിലെ കാൺപൂരിൽ നിന്നുള്ളതാണ് വീഡിയോ. അവിടെ രാഹുൽ ഗാന്ധി ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്തു.

വീഡിയോ തുടങ്ങി 57 സെക്കൻ്റുകൾക്ക് ശേഷം രാഹുൽ ഗാന്ധി ഇങ്ങനെ പറയുന്നു: സഹോദരീ സഹോദരന്മാരേ, തുടക്കത്തിൽ ഞാൻ നിങ്ങളോട് പറയട്ടെ, ഇന്ത്യൻ മാധ്യമങ്ങൾ നിങ്ങളോട് ഒരിക്കലും പറയാത്തത് എന്താണ്, എന്നാൽ എന്താണ് സത്യം, 2024, ജൂൺ നാല്, നരേന്ദ്ര മോദി ഇനി ഇന്ത്യയുടെ പ്രധാനമന്ത്രി ആകില്ല. നരേന്ദ്ര മോദി ജിക്ക് ഇന്ത്യയുടെ പ്രധാനമന്ത്രിയാകാൻ കഴിയില്ല. നമ്മൾ ചെയ്യേണ്ടതെന്തും ചെയ്തു. ഇപ്പോൾ നോക്കൂ, ഉത്തർപ്രദേശിൽ ഞങ്ങളുടെ സഖ്യത്തിന് 50 സീറ്റിൽ കുറയില്ല'.
ലോജിക്കൽ ഫാക്ടിൻ്റെ അന്വേഷണത്തിൽ, നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞിട്ടില്ലെന്ന് വ്യക്തമായി.

യഥാർഥ വീഡിയോ




പ്രചരിക്കുന്ന വ്യാജ വീഡിയോ


Keywords:  News, News-Malayalam-News, national, Politics, Lok-Sabha-Election-2024, Fact Check, Fact Check: Rahul didn't assure crowds in UP that Modi will return as PM, viral video doctored.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia