Fact Check | രാഹുൽ ഗാന്ധിയെ എൽകെ അദ്വാനി പ്രശംസിച്ചോ? വൈറലായ പോസ്റ്റിന് പിന്നിലെ സത്യം ഇതാണ്!

 

ന്യൂഡെൽഹി: (KVARTHA) ലോക്സഭാ തിരഞ്ഞെടുപ്പിനിടെ, മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയുടെ പേരിലുള്ള ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി. രാഹുൽ ഗാന്ധിയെ ഇന്ത്യൻ രാഷ്ട്രീയത്തിലെ നായകനെന്ന് അദ്വാനി വിശേഷിപ്പിച്ചുവെന്നാണ് പോസ്റ്റിലെ അവകാശവാദം. എന്നാൽ അദ്വാനിയുടെ പ്രസ്താവനയെക്കുറിച്ചുള്ള വിശ്വസനീയമായ റിപ്പോർട്ടുകളൊന്നും കണ്ടെത്താത്തതിനാൽ ദേശീയ മാധ്യമങ്ങൾ വസ്തുത പരിശോധനയിലൂടെ പോസ്റ്റ് വ്യാജമാണെന്ന് വ്യക്തമാക്കി.

Fact Check | രാഹുൽ ഗാന്ധിയെ എൽകെ അദ്വാനി പ്രശംസിച്ചോ? വൈറലായ പോസ്റ്റിന് പിന്നിലെ സത്യം ഇതാണ്!

വൈറലായ പോസ്റ്റ് ഇങ്ങനെ:

'രാജ്യത്തിൻ്റെ മുൻ ആഭ്യന്തര മന്ത്രി ഭാരതരത്‌ന ശ്രീ ലാൽ കൃഷ്ണ അദ്വാനി രാഹുൽ ഗാന്ധിയെ കുറിച്ച് വലിയ പ്രസ്താവന നടത്തി. താൻ ബിജെപിയിൽ നിന്നാണെങ്കിലും, ഇന്ന് ഇന്ത്യയിലെ ഒരു സാമൂഹിക പ്രവർത്തകൻ എന്ന നിലയിൽ, ഇന്ത്യയെ ഒരു നല്ല രാഷ്ട്രമാക്കി മാറ്റാൻ കഴിയുന്ന ഒരേയൊരു വ്യക്തി രാഹുൽ ഗാന്ധിയാണെന്ന് ഇന്ത്യൻ പൊതുജനങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു, കാരണം അദ്ദേഹത്തിന് തീരുമാനങ്ങളെടുക്കാനുള്ള കഴിവുണ്ടെന്ന് അദ്വാനി പറഞ്ഞു. ഇന്ത്യയിലെ പൗരന്മാർക്ക് പുതിയ ദിശാബോധം നൽകാൻ കഴിയും.

ആഭ്യന്തര മന്ത്രി എന്ന നിലയിലും ഞാൻ രാജ്യത്തെ സേവിച്ചിട്ടുണ്ട്. എന്നാൽ രാഹുൽ ഗാന്ധിയെപ്പോലെ സ്വാധീനമുള്ള ഒരു നേതാവിനെ രാഷ്ട്രീയത്തിൽ കണ്ടിട്ടില്ല. മൂന്നാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് ലാൽകൃഷ്ണ അദ്വാനിയുടെ പ്രസ്താവന. അടുത്തിടെ മോദി സർക്കാർ അദ്ദേഹത്തിന് ഭാരതരത്‌ന നൽകിയതിനാൽ അദ്ദേഹത്തിൻ്റെ പ്രസ്താവനയും പ്രാധാന്യത്തോടെ പരിഗണിക്കപ്പെടുന്നു, അത്തരമൊരു സാഹചര്യത്തിൽ, രാഹുൽ ഗാന്ധിയെ പ്രശംസിച്ച് ലാൽ കൃഷ്ണ അദ്വാനി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വലിയ വെല്ലുവിളി ഉയർത്തി', ഇതാണ് പോസ്റ്റിൽ പറയുന്നത്. അരുണാചൽ കോൺഗ്രസിൻ്റെ എക്‌സ് ഹാൻഡിലും ഇതേ പോസ്റ്റ് പങ്കുവെച്ചിരുന്നു.

യഥാർഥ വസ്‌തുത

വിശ്വസനീയമായ ഒരു വാർത്താ ഏജൻസിയും അദ്വാനിയുടെ പ്രസ്താവന റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പോസ്റ്റിൽ പറയുന്ന കാര്യങ്ങൾ തെറ്റാണെന്നും ഇന്ത്യ ടിവി റിപ്പോർട്ട് ചെയ്‌തു. രാഹുൽ ഗാന്ധിയെക്കുറിച്ച് എൽ കെ അദ്വാനി പറഞ്ഞതായി പറയുന്ന എന്തെങ്കിലും പരാമർശങ്ങൾക്കായി പ്രമുഖ വസ്‌തുത പരിശോധന വെബ്‌സൈറ്റായ ബൂം അന്വേഷണം നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല.

'avadhbhoomi(dot)com' എന്ന വെബ്‌സൈറ്റിലേക്കുള്ള ലിങ്ക് സഹിതമാണ് പലരും രാഹുൽ ഗാന്ധിയുടെയും അദ്വാനിയുടെയും ചിത്രത്തിനൊപ്പം പോസ്റ്റ് പങ്കുവെച്ചിരുന്നത്. എന്നിരുന്നാലും ആ വെബ്‌സൈറ്റിൽ ഇത് ഇപ്പോൾ കാണാനില്ല. കൂടാതെ വെബ്‌സൈറ്റിൻ്റെ വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ അത് നെതർലാൻഡിൽ രജിസ്റ്റർ ചെയ്തതാണെന്ന് കണ്ടെത്തി. കൂടാതെ, വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച വിവരങ്ങളുടെ പൂർണത, വിശ്വാസ്യത, കൃത്യത എന്നിവ ഉറപ്പുനൽകുന്നില്ലെന്നും വെബ്‌സൈറ്റിൽ വ്യക്തമാക്കുന്നുണ്ട്.

Keywords: News, National, New Delhi, Fact Check, Politics, Election, Lok Sabha Election, LK Advani, Rahul Gandhi, News Agency, Fact Check: Did LK Advani praise Rahul Gandhi?
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia