Expatriate Died | യുഎഇയിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു

 
Expatriate Died


ADVERTISEMENT

* കണ്ണൂര്‍ താഴത്തെരുവിലെ തന്‍വീര്‍ ആണ് മരിച്ചത്

ദുബൈ: (KVARTHA) അജ്മാനിൽ പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചു. കണ്ണൂര്‍ താഴത്തെരു അമീര്‍ ഹംസയുടെ മകന്‍ തന്‍വീര്‍ (51) ആണ് മരിച്ചത്. രാത്രി അജ്മാനിലെ ഒരു റെസ്റ്റോറന്റില്‍ കുഴഞ്ഞു വീഴുകയായിരുന്നു. 

ഉടന്‍ തന്നെ അജ്മാന്‍ ഖലീഫ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അജ്മാന്‍ ഇത്തിസലാത്തില്‍ ജോലി ചെയ്തുവരികയായിരുന്നു. മാതാവ് ഖദീജ. ഭാര്യ: റഫീന. മക്കള്‍: ആഇശ, ആലിയ. സഹോദരങ്ങള്‍: തനൂജ ഹാറൂണ്‍, താജുന്നിസ അന്‍സാരി, തസ്‌നീം ഹാശിം (ദുബൈ).

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia