Lamine Yamal | 'പഠിക്കുന്ന പ്രായത്തില്‍ കളിക്കാനിറങ്ങിയാല്‍ ഇതൊക്കെ വേണ്ടിവരും'; സ്‌പെയിന്‍ താരം ലാമിന്‍ യമാല്‍ ഹോടെല്‍ മുറിയിലിരുന്ന് പഠിക്കുന്ന ചിത്രങ്ങള്‍ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങള്‍

 
Snaps of Lamine Yamal studying in his room at Euros goes viral, Spain, News, Lamine Yamal, Studying, Room, Social Media, World News
Snaps of Lamine Yamal studying in his room at Euros goes viral, Spain, News, Lamine Yamal, Studying, Room, Social Media, World News


സ്‌പെയിനിലെ ഇ എസ് ഒ (നിര്‍ബന്ധിത സെകന്‍ഡറി വിദ്യാഭ്യാസം) നാലാം വര്‍ഷ വിദ്യാര്‍ഥിയാണ്

കളികഴിഞ്ഞുള്ള ഒഴിവുസമയങ്ങളിലാണ് പഠനകാര്യങ്ങളില്‍ മുഴുകുന്നത്. 

ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍ കേള്‍ക്കുന്ന താരത്തിന് പൂര്‍ണ പിന്തുണയുമായി അധ്യാപകരും കൂടെയുണ്ട് 
 

മ്യൂണിക്: (KVARTHA)  യൂറോ കപിനെത്തിയ സ്‌പെയിന്‍ താരം ലാമിന്‍ യമാല്‍ ഹോടെല്‍ മുറിയിലിരുന്ന് പഠിക്കുന്ന ചിത്രങ്ങള്‍ ഏറ്റെടുത്ത് സമൂഹ മാധ്യമങ്ങള്‍. യൂറോ കപിനെത്തിയ കൗമാരക്കാരില്‍ ആരാധകരുടെ ഇഷ്ടതാരങ്ങളിലൊരാളായി മാറിയിരിക്കുകയാണ് സ്‌പെയിനിലെ ഈ മുന്നേറ്റ നിരക്കാരന്‍. 16കാരനായ ലാമിന്‍ യമാല്‍ യൂറോ കപ് ചരിത്രത്തിലെ പ്രായം കുറഞ്ഞ താരമാണ്. 


ടൂര്‍ണമെന്റിനായി യമാല്‍ ജര്‍മനിയിലേക്ക് തിരിക്കുമ്പോള്‍ പഠനവും മുഖ്യ ദൗത്യമായിരുന്നു. സ്‌പെയിനിലെ ഇ എസ് ഒ (നിര്‍ബന്ധിത സെകന്‍ഡറി വിദ്യാഭ്യാസം) നാലാം വര്‍ഷ വിദ്യാര്‍ഥിയായ യമാല്‍ കളികഴിഞ്ഞുള്ള ഒഴിവുസമയങ്ങളിലാണ് പഠനകാര്യങ്ങളില്‍ മുഴുകുന്നത്. 

അത്തരത്തില്‍ താരം ഹോടെല്‍ മുറിയിലിരുന്ന് പഠിക്കുന്ന ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. പഠിക്കുന്ന പ്രായത്തില്‍ കളിക്കാനിറങ്ങിയാല്‍ ഇതൊക്കെ വേണ്ടിവരുമെന്നാണ് ചിത്രത്തിന് താഴെ തമാശ കലര്‍ത്തിയുള്ള ചിലരുടെ കമന്റ്. താരത്തെ പ്രശംസിച്ച് നിരവധി പേര്‍ രംഗത്തെത്തുകയും ചെയ്തു.  സ്‌കൂളിലെ ഹോം വര്‍കുമായാണ് താന്‍ യൂറോ കപിനെത്തിയിരിക്കുന്നതെന്ന് ബാഴ്‌സലോണ താരം കൂടിയായ യമാല്‍ നേരത്തെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. 

ഓണ്‍ലൈന്‍ വഴി ക്ലാസുകള്‍ കേള്‍ക്കുന്ന താരത്തിന് പൂര്‍ണ പിന്തുണയുമായി അധ്യാപകരും കൂടെയുണ്ട്. യൂറോ കപിന് ശേഷം പഠനത്തിനും വിശ്രമത്തിനുമായി മൂന്നാഴ്ച ബാഴ്‌സലോണയും അനുവദിച്ചിട്ടുണ്ട്. ഒറ്റ മത്സരം കൊണ്ടുതന്നെ ഫുട് ബോള്‍ ആരാധകരുടെ മനം കവര്‍ന്ന യമാല്‍ ഇറ്റലിക്കെതിരെ നടക്കുന്ന മത്സരത്തില്‍ സ്‌പെയിനിനായി മിന്നിത്തിളങ്ങുമെന്ന പ്രതീക്ഷയിലാണ്. ഇറ്റലിക്കെതിരെ ഗോളടിച്ചാല്‍ യൂറോ കപിലെ പ്രായം കുറഞ്ഞ ഗോള്‍ വേട്ടക്കാരന്‍ എന്ന റെകോര്‍ഡും സ്വന്തം.

ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ ഗോള്‍ നേടാനായില്ലെങ്കിലും ഡാനി കാര്‍വഹാലിന്റെ മൂന്നാം ഗോളിന് അസിസ്റ്റ് നല്‍കിയത് യമാല്‍ ആയിരുന്നു. ഇതോടെ യൂറോ ചരിത്രത്തില്‍ അസിസ്റ്റ് നല്‍കിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെകോഡും യമാല്‍ സ്വന്തമാക്കി.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia