UEFA Euro | ഫ്രാൻസിനെ തകർത്ത് സ്പെയിൻ യൂറോ കപ്പ് ഫൈനലിൽ; ചരിത്രം സൃഷ്ടിച്ച് 16കാരൻ ലാമിൻ യമാൽ

 
UEFA Euro
UEFA Euro

X / UEFA EURO 2024

21-ാം മിനിറ്റിൽ ലാമിൻ യമാലും 25-ാം മിനിറ്റിൽ ഡാനി ഒൽമോയുമാണ് വലചലിപ്പിച്ചത്.

 

മ്യൂണിക്ക്: (KVARTHA) യൂറോ കപ്പിൻ്റെ (EURO Cup) സെമി ഫൈനലിൽ (Semi Final) ചൊവ്വാഴ്ച നടന്ന ആവേശകരമായ മത്സരത്തിൽ സ്പെയിൻ (Spain) 2-1ന് ഫ്രാൻസിനെ (France) പരാജയപ്പെടുത്തി ഫൈനലിലെത്തി. ഫ്രാൻസിനായി എട്ടാം മിനിറ്റിൽ കോലോ മുവാനി (Kolo Muani) ഏക ഗോൾ നേടിയപ്പോൾ സ്പെയിനിനായി 21-ാം മിനിറ്റിൽ ലാമിൻ യമാലും (Lamine Yamal) 25-ാം മിനിറ്റിൽ ഡാനി ഒൽമോയുമാണ് (Dani Olmo) വലചലിപ്പിച്ചത്.

ലാമിൻ യമാൽ ചരിത്രം സൃഷ്ടിച്ചു

16 കാരനായ ലാമിൻ യമാൽ സ്‌പെയിനിൻ്റെ വിജയത്തിൽ നിർണായക പങ്ക് വഹിച്ചു. യൂറോ കപ്പിൽ ഗോൾ നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡും യമാൽ  സ്വന്തമാക്കി. 16 വയസും 362 ദിവസവും പ്രായമുള്ളപ്പോഴാണ് താരത്തിന്റെ നേട്ടം. 2004 യൂറോയിൽ 18 വയസ്സും 141 ദിവസവും പ്രായമുള്ളപ്പോൾ ഗോൾ നേടിയ സ്വിറ്റ്സർലൻ‍ഡിന്റെ ജൊനാതൻ വോൺലാതനെയായാണ് (Johan Vonlanthen) യമാൽ മറികടന്നത്. ഈ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ക്രൊയേഷ്യയ്ക്കെതിരെ അരങ്ങേറ്റം കുറിച്ച  യമാൽ യൂറോയിൽ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടവും കരസ്ഥമാക്കിയിരുന്നു.

സ്‌പെയിനിന്റെ അപരാജിത മുന്നേറ്റം 

സ്‌പെയിനിനെതിരെ ഫ്രാൻസ് ആദ്യം ലീഡ് നേടിയെങ്കിലും 21-ാം മിനിറ്റിൽ യമാൽ തൻ്റെ മിന്നുന്ന ഗോളിലൂടെ മത്സരത്തിന്റെ ഗതി മാറ്റി. രണ്ടാം പകുതിയിൽ പൊരുതിയ ഫ്രാൻസ് നിരവധി അവസരങ്ങൾ നഷ്ടപ്പെടുത്തി. ക്വാർട്ടർ ഫൈനലിൽ ആതിഥേയരായ ജർമനിയെയാണ് (Germany) സ്‌പെയിൻ പരാജയപ്പെടുത്തിയത്. ഈ ടൂർണമെൻ്റിൽ ഏറ്റവും മികച്ച പ്രകടനങ്ങൾ കാഴ്ചവെച്ച സ്പെയിൻ ഫൈനലിൽ കടക്കുമെന്ന് പലരും പ്രതീക്ഷിച്ചതാണ്. 

കളിച്ച ആറ് മത്സരങ്ങളും വിജയിക്കുകയും ടൂർണമെൻ്റിൽ 13 ഗോളുകൾ നേടുകയും ചെയ്തു. യൂറോയിൽ അഞ്ചാം ഫൈനൽ കളിക്കാനാണ് സ്പെയിൻ ഒരുങ്ങുന്നത്. യൂറോ കപ്പിന്റെ ചരിത്രത്തിൽ തന്നെ തുടർച്ചയായി ആറു കളികൾ ജയിക്കുന്ന ആദ്യ ടീമാണ് സ്പെയിൻ. ബുധനാഴ്ച നെതർലൻഡ്‌സും (Netherlands) ഇംഗ്ലണ്ടും (England) തമ്മിലുള്ള രണ്ടാം സെമി ഫൈനൽ മത്സരവും വിജയിക്കുന്നവർ ഫൈനലിൽ സ്‌പെയിനുമായി ഏറ്റുമുട്ടും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia