Euro Cup | സ്കോട്ട്‌ലൻഡിനെ അഞ്ചടിയിൽ തകർത്ത് ജർമൻ പട; കുറിച്ചത് ഒരുപറ്റം റെക്കോർഡുകൾ

 
football
football


ഉദ്ഘാടന മത്സരത്തിൽ ഏതൊരു ടീമിനും നേടിയ ഏറ്റവും വലിയ വിജയവും കൂടിയാണിത്

മ്യൂണിക്ക്:  (KVARTHA) മ്യൂണിക്കിലെ അലയൻസ് അരീനയിൽ നടന്ന യൂറോ കപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ സ്കോട്ട്‌ലൻഡിനെ 5-1 ന് തകർത്ത ജർമ്മനി കുറിച്ചത് ഒരുപറ്റം റെക്കോർഡുകൾ. യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ ആതിഥേയരുടെ എക്കാലത്തെയും വലിയ വിജയവും ടൂർണമെൻ്റിൻ്റെ ഉദ്ഘാടന മത്സരത്തിൽ ഏതൊരു ടീമിനും നേടിയ ഏറ്റവും വലിയ വിജയവും കൂടിയാണിത്.

മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ ജർമനി മികച്ച പ്രകടനം കാഴ്ചവച്ചു. ഫ്‌ളാറിയന്‍ വിര്‍ട്‌സ് 10-ാം മിനിറ്റിൽ ആദ്യ ഗോൾ നേടി ജർമ്മനിക്ക് ആധിപത്യം നൽകി. മിനുറ്റുകൾക്ക് പിന്നാലെ ജമാല്‍ മുസിയാല (19) ഗോൾ നേടി സ്കോർ 2-0 ആക്കി ഉയർത്തി. രണ്ടാം പകുതി അവസാനിക്കുന്നതിന് തൊട്ട് മുമ്പ് സ്‌കോട്ടിഷ് സെന്റര്‍ ബാക്ക് റയാന്‍ പോര്‍ട്ടിയസ് ചുവപ്പ് കാര്‍ഡിൽ പുറത്തായതോടെ പത്ത് പേരുമായിട്ടാണ് സ്‌കോട്ട്‌ലന്‍ഡിന് കളി തുടരാനായത്. 

റയാന്‍ പോര്‍ട്ടിയസ് ഇല്‍കെ ഗുണ്ടോഗനെ ഫൗള്‍ ചെയ്തതിനായിരുന്നു നടപടി. വാറിലൂടെ റഫറി പെനാല്‍റ്റിയും റയാന്‍ പോര്‍ട്ടിയസിന് ചുവപ്പുകാര്‍ഡും നല്‍കി .പെനാല്‍റ്റി കിക്ക് കെയ് ഹാവെര്‍ട്‌സാണ് ഗോളാക്കി മാറ്റിയതോടെ ജർമ്മനി 3-0ന് മുന്നിലെത്തി. യൂറോയിലെ ഏറ്റവും പ്രായം കുറഞ്ഞ പരിശീലകനായി മാറിയ ജൂലിയൻ നാഗെൽസ്മാൻ രണ്ടാം പകുതിയിൽ നിക്ലാസ് ഫുൾക്രഗിനെയും എംറെ കാനിനെയും കൊണ്ടുവന്നു, ഇരുവരും ജർമനിക്കായി വല ചലിപ്പിച്ചു. 

ആന്റണിയോ റൂഡിഗറുടെ സെല്‍ഫ് ഗോളാണ് സ്‌കോട്ട്‌ലന്‍ഡിന് ആശ്വാസിക്കാന്‍ വകയുണ്ടാക്കിയത്.
ടൂർണമെന്റിൽ മുന്നേറാൻ ജർമ്മനിക്ക് ആത്മവിശ്വാസം നൽകുന്നതാണ് വിജയം. അടുത്ത മത്സരത്തിൽ ഫ്രാൻസിനെയാണ് ജർമ്മനി നേരിടുന്നത്. സ്കോട്‌ലാന്റ് ടൂർണമെന്റിൽ തുടരാനുള്ള പ്രതീക്ഷകൾ നിലനിർത്തുകയാണെങ്കിൽ അടുത്ത മത്സരം നിർണായകമായിരിക്കും.

യൂറോയിലെ ഉദ്‌ഘാടന മത്സരത്തിലെ മികച്ച വിജയങ്ങൾ 

* 2024: ജർമ്മനി 5-1 സ്കോട്ട്ലൻഡ്
* 2020: തുർക്കി 0-3 ഇറ്റലി
* 1976: ചെക്കോസ്ലോവാക്യ 3-1 നെതർലാൻഡ്സ്

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia