Accidental Death | ചെറുകുന്ന് പള്ളിച്ചാലില്‍ ടിപറും പികപ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ എറണാകുളം സ്വദേശിക്ക് ദാരുണാന്ത്യം
മരിച്ചത് എറണാകുളം കളമശേരി സ്വദേശി അന്‍സാര്‍
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല
തളിപ്പറമ്പ്: (KVARTHA) പഴയങ്ങാടി- പാപ്പിനിശേരി കെ എസ് ടി പി റോഡില്‍ ചെറുകുന്ന് പള്ളിച്ചാലില്‍ ടിപര്‍ ലോറിയും പികപ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പികപ് വാന്‍ ഡ്രൈവര്‍മരിച്ചു. എറണാകുളം കളമശേരി സ്വദേശിയായ അന്‍സാര്‍(34) ആണ് മരിച്ചത്.
കാസര്‍കോട് നിന്നും എറണാകുളം ഭാഗത്തേക്ക് പാര്‍സല്‍ സാധനങ്ങളുമായി പോവുകയായിരുന്ന പികപ് വാനും കണ്ണൂര്‍ ഭാഗത്ത് നിന്ന് പഴയങ്ങാടി ഭാഗത്തേക്ക് ചെങ്കല്ല് കയറ്റി വരികയായിരുന്ന ടിപര്‍ ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം.
ഇടിയുടെ ആഘാതത്തില്‍ പികപ് വാനിന്റെ മുന്‍ഭാഗം തകര്‍ന്നു. പ്രദേശവാസികളും പൊലീസും ചേര്‍ന്ന് കണ്ണൂര്‍ പരിയാരം മെഡികല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ചൊവ്വാഴ്ച രാവിലെ 6.15 മണിയോടെയാണ് അപകടമുണ്ടായത്. കണ്ണൂര്‍ ഗവ: മെഡികല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം കണ്ണപുരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയശേഷം സ്വദേശത്തേക്ക് കൊണ്ടുപോയി കാലടി പള്ളി ഖബര്‍സ്ഥാനില്‍ ഖബറടക്കി.
ടികെ അസൈനാര്‍ - ജമീല ദമ്പതികളുടെ മകനാണ്. ഭാര്യ: റമീന. മക്കള്‍: ദിയ ഫാത്വിമ, മുഹമ്മദ് സൈന്‍ ആദം, ദരിയ ഉമൈറ. സഹോദരി: അന്‍സി.