SWISS-TOWER 24/07/2023

Lychee Fruits | ലിച്ചി പഴങ്ങൾ മരണദൂതരോ!? അറിയാം ഈ മധുര കനിയിൽ ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ

 
Lechi
Lechi


ADVERTISEMENT

*അണുബാധയോ, സ്വമേധയാ ഉള്ള രോഗപ്രതിരോധ പ്രതികരണമോ മൂലമുണ്ടാകുന്ന മസ്തിഷ്ക കോശങ്ങളുടെ വീക്കം ആണ് എൻസെഫലൈറ്റിസ് അഥവാ ലിച്ചി കഴിച്ചാലുണ്ടാകുന്ന മസ്തിഷ്കജ്വരം. 

ന്യൂഡെൽഹി: (KVARTHA) വേനൽക്കാലത്ത് ലഭ്യമാകുന്ന ചുവന്ന നിറത്തിലുള്ള നല്ല മധുരമുള്ള പഴമാണ് ലിച്ചി. വിറ്റാമിൻ സി, ഫൈബർ, ആൻ്റിഓക്‌സിഡൻ്റുകൾ തുടങ്ങിയ വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും സാന്നിധ്യം കാരണം വേനൽക്കാലത്ത് ഉണ്ടാകുന്ന പല ആരോഗ്യപ്രശ്നങ്ങൾക്കുമുള്ള പരിഹാരം കൂടിയാണ് ഈ പഴം.

Aster mims 04/11/2022

എന്നാൽ ലിച്ചി കഴിക്കുന്നതിനു മുമ്പ് നമ്മൾ ചില കാര്യങ്ങൾ അറിഞ്ഞിരിക്കണം.. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിൻ്റെ റിപോർട് അനുസരിച്ച്, ലിച്ചിയിൽ മെത്തിലീൻ സൈക്ലോപ്രോപൈൽ-ഗ്ലൈസിൻ എന്ന വിഷവസ്തു അടങ്ങിയിരിക്കുന്നു. മാധ്യമ റിപോർടുകൾ പ്രകാരം, 1995 മുതൽ ബിഹാറിൽ ലിച്ചി കഴിച്ച് കുട്ടികൾ മരിക്കുന്ന കേസുകൾ തുടർച്ചയായി റിപോർട് ചെയ്യപ്പെട്ടിട്ടുണ്ട്. ഉത്തരേന്ത്യൻ പ്രദേശങ്ങളിൽ ഇത് ചംകി പനി എന്നും അറിയപ്പെടുന്നു. ചില മുൻകരുതലുകൾ എടുത്താൽ ലിച്ചി മൂലമുണ്ടാകുന്ന ദോഷങ്ങൾ ഒഴിവാക്കാനാകും.

ലിച്ചിയിൽ കാണപ്പെടുന്ന മെത്തിലീൻ സൈക്ലോപ്രോപൈൽ-ഗ്ലൈസിൻ (എംസിപിജി) എന്ന വിഷവസ്തു, മസ്തിഷ്കജ്വരത്തിന് (എൻസെഫലൈറ്റിസ്)  കാരണമാകുന്നു എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ജോൺസ് ഹോപ്കിൻസ് മെഡിസിൻ പറയുന്നതനുസരിച്ച്  അണുബാധയോ, സ്വമേധയാ ഉള്ള രോഗപ്രതിരോധ പ്രതികരണമോ മൂലമുണ്ടാകുന്ന മസ്തിഷ്ക കോശങ്ങളുടെ വീക്കം ആണ് എൻസെഫലൈറ്റിസ് അഥവാ ലിച്ചി കഴിച്ചാലുണ്ടാകുന്ന മസ്തിഷ്കജ്വരം. തലവേദന, കഴുത്ത് ഞെരുക്കം, തലയ്ക്കകത്ത് അസാധാരണമായ വലിച്ചിൽ അനുഭവപ്പെടുക എന്നിവയാണ് ലക്ഷണങ്ങൾ.

വെറും വയറ്റിൽ ലിച്ചി കഴിക്കുന്നത് അപകടകരമാണ്

ലിച്ചി ഒരിക്കലും വെറുംവയറ്റിലോ, കൂടിയ അളവിലോ കഴിക്കരുത്. കാരണം ഇങ്ങനെ കഴിക്കുമ്പോൾ, ഈ പഴത്തിൽ അടങ്ങിയിരിക്കുന്ന വിഷാംശം കാരണം ശരീരത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറയുകയും ഛർദി, അപസ്മാരം, കോമ, എന്നിവ ഉണ്ടാകുകയും ചെയ്യുന്നു. അതു വഴി രോഗി മരണത്തിനു കീഴടങ്ങുന്നു.

ദിവസവും 6-7 ലിച്ചികൾ കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നാണ് പറയുന്നത്. എന്നാൽ  ഏതെങ്കിലും രോഗത്തിന് മരുന്ന് കഴിക്കുന്നവരാണെങ്കിൽ, തീർച്ചയായും അതിൻ്റെ അളവിനെക്കുറിച്ച് ഡോക്ടറുമായി സംസാരിക്കണം.

ഇതു കഴിക്കുന്നതു മൂലമുള്ള അപകടം ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗം, അത് നിയന്ത്രിത അളവിൽ കഴിക്കുക എന്നതാണ്. നന്നായി പഴുത്ത പഴങ്ങൾ മാത്രം കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. കൂടാതെ, ഉപവാസ സമയത്തോ വെറും വയറ്റിലോ ഒരിക്കലും ലിച്ചി പഴങ്ങൾ കഴിക്കരുത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia