Dramatic Scense | പ്രതിഭാഗം വാദത്തിനിടെ പൊട്ടിക്കരഞ്ഞ് സ്വാതി മലിവാള്‍; കോടതിയില്‍ നടന്നത് നാടകീയ രംഗങ്ങള്‍
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
*സ്വാതി പരുക്കുകള്‍ സ്വയം ഉണ്ടാക്കിയതാണെന്ന് പ്രതിഭാഗം അഭിഭാഷകന്‍
* നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചത് തീസ് ഹസാരി കോടതി
ന്യൂഡെല്‍ഹി:(KVARTHA) തീസ് ഹസാരി കോടതിയില്‍ സ്വാതി മലിവാള്‍ എംപിയെ മര്‍ദിച്ചെന്ന കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിന്റെ പിഎ ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ അരങ്ങേറിയത് നാടകീയരംഗങ്ങള്‍. പ്രതിഭാഗം വാദത്തിനിടെ സ്വാതി മലിവാള്‍ പൊട്ടിക്കരഞ്ഞു. സ്വാതി പരുക്കുകള്‍ സ്വയം ഉണ്ടാക്കിയതാണെന്ന പ്രതിഭാഗം അഭിഭാഷകന്റെ വാദമാണ് സ്വാദിയെ കരയിപ്പിച്ചത്.
ഇതിനിടെ പ്രതിഭാഗം അഭിഭാഷകന്‍ എന്‍ ഹരിഹരന്‍ സ്വാതിയെ അപകീര്‍ത്തിപ്പെടുത്താനല്ല ഇക്കാര്യങ്ങള്‍ പറഞ്ഞതെന്ന് വ്യക്തമാക്കിയെങ്കിലും അവര്‍ പൊട്ടിക്കരയുകയായിരുന്നു. ആരോപണങ്ങള്‍ ഉന്നയിക്കാനായി മുഖ്യമന്ത്രിയുടെ വീട്ടില്‍ സിസിടിവി ഇല്ലാത്ത ഡ്രോയിങ് റൂം മനഃപൂര്‍വം തിരഞ്ഞെടുക്കുകയായിരുന്നുവെന്നും ആസൂത്രിതമായ ആരോപണങ്ങളാണ് സ്വാതി ഉന്നയിച്ചതെന്നും അഭിഭാഷകന്‍ പറഞ്ഞു.
നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ബിഭവ് കുമാറിന്റെ ജാമ്യാപേക്ഷ നേരത്തെ കോടതി തള്ളിയിരുന്നു. രണ്ടാമത്തെ അപേക്ഷയാണ് തിങ്കളാഴ്ച പരിഗണിക്കുന്നത്. അതിനിടെ കനത്തചൂടില്‍ കോടതിക്കുള്ളില്‍ പൊലീസ് ഉദ്യോഗസ്ഥ കുഴഞ്ഞുവീണതും ആശങ്കയ്ക്കിടയാക്കി.
