Tea | ഇങ്ങനെ ചായ കുടിച്ചാൽ അനീമിയ ഉണ്ടാകാം! ഐസിഎംആർ മുന്നറിയിപ്പിനെ കുറിച്ച് ആരോഗ്യ വിദഗ്ധർ

 


ന്യൂഡെൽഹി: (KVARTHA) ചായയും കാപ്പിയും മിക്കവാറും എല്ലാ ഇന്ത്യക്കാരുടെയും ജീവിതത്തിന്റെ ഭാഗമാണ്. ചൂട് ചായയും കാപ്പിയും കുടിച്ചുകൊണ്ടാണ് മിക്കവരും അവരുടെ ദിവസം ആരംഭിക്കുന്നത്. ആളുകൾ ദിവസത്തിൽ പല തവണ ചായയും കാപ്പിയും കുടിക്കാൻ ഇഷ്ടപ്പെടുന്നു. ഇതിനിടെ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ICMR) ചായയും കാപ്പിയും കുടിക്കുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശങ്ങൾ പുറത്തിറക്കുകയുണ്ടായി. ചായയുടെയും കാപ്പിയുടെയും കാര്യത്തിൽ മിതത്വം പാലിക്കണമെന്നാണ് ഐസിഎംആറിന്റെ നിർദേശം. ആരോഗ്യ വിധഗ്ധരും ഐസിഎംആറിന്റെ നിർദേശം പിന്തുണച്ചിട്ടുണ്ട്.

Tea | ഇങ്ങനെ ചായ കുടിച്ചാൽ അനീമിയ ഉണ്ടാകാം! ഐസിഎംആർ മുന്നറിയിപ്പിനെ കുറിച്ച് ആരോഗ്യ വിദഗ്ധർ

എന്തുകൊണ്ട് മിതത്വം വേണം?

ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന പ്രധാന ഘടകം കഫീൻ (caffeine) ആണ്. ഇത് ഉന്മേഷം നൽകുന്ന ഒന്നാണെങ്കിലും അമിതമായി കഴിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകും. അമിതമായ കഫീൻ ഉറക്കം കെടുത്തുകയും ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയും ചെയ്യും. അസിഡിറ്റി, വയറുവേദന എന്നിവയ്ക്ക് കാരണമാകാം. രക്തസമ്മർദം കൂട്ടുകയും ഹൃദയമിടിപ്പ് വർദ്ധിപ്പിക്കുകയും ചെയ്യാനും കാരണമായേക്കാം. അമിതമായ കഫീൻ ഉത്കണ്ഠ വർദ്ധിപ്പിക്കുമെന്നും വിധഗ്ധർ അഭിപ്രായപ്പെടുന്നു.

ഭക്ഷണത്തിനോടൊപ്പം ഒഴിവാക്കുക


ചായയുടെയും കാപ്പിയുടെയും കാര്യത്തിൽ ഐസിഎംആർ നൽകുന്ന മറ്റൊരു നിർദേശം ഭക്ഷണത്തിന് ഒരു മണിക്കൂർ മുമ്പും ശേഷവും ഇവ കുടിക്കാതിരിക്കുക എന്നതാണ്‌. കാരണം, ചായയിലും കാപ്പിയിലും അടങ്ങിയിരിക്കുന്ന ടാനിൻ എന്ന പദാർത്ഥം ശരീരത്തിലെ ഇരുമ്പ് ആഗിരണം തടസ്സപ്പെടുത്തുന്നു. ഇത് ദീർഘകാലാടിസ്ഥാനത്തിൽ ഇരുമ്പു കുറവിന് കാരണമാകാം. വിളർച്ചയ്ക്കു പല കാരണങ്ങളുണ്ടെങ്കിലും ഏറ്റവും സാധാരണമായത് ഇരുമ്പു കുറവ് ആണ്. ശരീരത്തിന് ആവശ്യത്തിന് ഇരുമ്പ് ലഭിക്കാതിരിക്കുകയോ ഇരുമ്പിന്റെ ആഗിരണം കുറയുകയോ ചെയ്യുമ്പോഴാണ് അനീമിയ സംഭവിക്കുന്നത്.

മിതമായ ഉപഭോഗം നല്ലത്

ചായയുടെയും കാപ്പിയുടെയും ആരോഗ്യ ഗുണങ്ങൾ നഷ്ടപ്പെടുത്താതെ ഇവ ഉപയോഗിക്കണമെങ്കിൽ മിതത്വം പാലിക്കുക എന്നതാണ് പ്രധാനം. ഒരു ദിവസം രണ്ട് മുതൽ മൂന്ന് കപ്പ് വരെ ചായയോ കാപ്പിയോ കുടിക്കുന്നത് സുരക്ഷിതമാണ് എന്നാണ് പ്രബല അഭിപ്രായം. ഐസിഎംആർ പറയുന്നത് അനുസരിച്ച്, ആളുകൾ ഒരു ദിവസം 300 മില്ലിഗ്രാം കഫീൻ മാത്രമേ ഉപയോഗിക്കാവൂ.

Keywords: News, Malayalam News, Health, Health Tips, Lifestyle, Hot Coffee, Hot Tea, anemia, Do you take tea or coffee after meal? It may lead to anemia 
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia